Flash News

യുദ്ധവിമാനം പറത്തിയ 14കാരന്‍ കാന്‍സറിന് കീഴടങ്ങി

February 7, 2015 , സ്വന്തം ലേഖകന്‍

chandan-lead

ന്യൂഡല്‍ഹി: വ്യോമസേനയുടെ യുദ്ധവിമാനം പറത്തിയ 14കാരന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. ബിഹാറിലെ സമസ്തിപൂര്‍ സ്വദേശിയായ ചന്ദനാണ് ദാരുണ അന്ത്യം. രോഗിയാണെന്നറിഞ്ഞിട്ടും യുദ്ധവിമാനം പറത്തുകയെന്ന സ്വപ്നം മനസ്സില്‍ സൂക്ഷിച്ച ചന്ദന്‍ അപൂര്‍വ ധൈര്യശാലിയായിരുന്നെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അവന്‍െറ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ വ്യോമസേനക്ക് അഭിമാനമുണ്ട് -അദ്ദേഹം വെളിപ്പെടുത്തി.

2014 നവംബര്‍ 14നാണ് വ്യോമസേന സൗകര്യമേര്‍പ്പെടുത്തിയിനെ തുടര്‍ന്ന് ചന്ദന്‍ ജഗ്വാര്‍ യുദ്ധവിമാനത്തില്‍ പറന്നത്. വ്യോമസേനയുടെ ഫ്ലയിങ് ലഫ്റ്റനന്‍റ് പദവിയും യൂനിഫോമും ലഭിച്ച ചന്ദന്‍ അംബാല എയര്‍ബേസില്‍ നിന്നാണ് തന്‍െറ ആഗ്രഹം സഫലീകരിച്ചത്.

2013 ജനുവരിയില്‍ ചന്ദനെയും പിതാവ് ഗിരീഷ് മണ്ഡലിനെയും കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഉദയ് ഫൗണ്ടേഷന്‍ എയിംസിന് സമീപം ഫുട്പാത്തില്‍ കണ്ടത്തെുകയായിരുന്നു. വലുതായാല്‍ യുദ്ധവിമാനം പറത്തുന്ന പൈലറ്റ് ആകണമെന്നത് ചന്ദന്‍െറ ഏറ്റവും വലിയ മോഹമായിരുന്നെന്ന് ഫൗണ്ടേഷന്‍ സ്ഥാപകന്‍ രാഹുല്‍ വര്‍മ പറഞ്ഞു.

രോഗം മൂര്‍ച്ഛിച്ച ചന്ദന് 22 തവണ കീമോതെറപ്പി നല്‍കിയിരുന്നു. മാസം മുമ്പ് അവന്‍െറ ശരീരം മരുന്നിനോട് പ്രതികരിക്കാതായെന്ന് വര്‍മ പറഞ്ഞു. ഒരാഴ്ചയായി ചന്ദന് മോര്‍ഫീന്‍ നല്‍കിവരുകയായിരുന്നു. യുദ്ധവിമാനം പറത്തിയതിനെക്കുറിച്ച് പറയുമ്പോഴൊക്കെ അവന്‍െറ ചുണ്ടുകളില്‍ ചെറുപുഞ്ചിരിയുണ്ടാവുമായിരുന്നെന്നും വര്‍മ അനുസ്മരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top