Flash News

സ്ത്രീധന തുകക്ക് പകരമായി അമ്മായിയമ്മ ചോരക്കുഞ്ഞിനെ 50,000 രൂപക്ക് വിറ്റു

February 8, 2015 , സ്വന്തം ലേഖകന്‍

bihar-Muzaffarpur-old-woman-sold-her-newborn-grandson-50-thousand-rupees-news-in-hindi-india-85039ബിഹാര്‍: സ്ത്രീധന തുകക്ക് പകരമായി അമ്മായിയമ്മ ചോരക്കുഞ്ഞിനെ 50,000 രൂപക്ക് വിറ്റു. മുസാഫര്‍പൂരിലെ മണിയാണി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചെയിന്‍പൂര്‍ വാജിദ് എന്ന ഗ്രാമത്തിലാണ് സംഭവം.

കുഞ്ഞിന്‍െറ അമ്മയായ റുക്സാന ഭര്‍ത്താവിന്‍െറ ഉമ്മക്കും സഹോദരിക്കുമെതിരെ വ്യാഴാഴ്ച പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വീട്ടില്‍ കുത്തിവെപ്പ് എടുക്കാനത്തെിയ ആരോഗ്യ പ്രവര്‍ത്തക കുഞ്ഞിനെ അന്വേഷിച്ചപ്പോഴാണ് റുക്സാന സംഭവങ്ങള്‍ വിവരിക്കുന്നത്. തുടര്‍ന്ന് ഇവര്‍ മുഖാന്തരമാണ് പൊലീസില്‍ പരാതി നല്‍കുന്നത്.

ഭര്‍ത്താവിന്‍െറ അമ്മക്കൊപ്പം മകനെ ഡോക്ടറെ കാണിക്കാന്‍ പോയതായിരുന്നു റുക്സാന. ഡോക്ടറെ കാത്തിരിക്കുന്നതിനിടയില്‍ മകനുമൊത്ത് പുറത്തേക്ക് പോയ ഭര്‍ത്താവിന്‍െറ അമ്മ തിരിച്ചു വന്നപ്പോള്‍ മകന്‍ ഒപ്പമുണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ മകളുടെ വിവാഹത്തിന് സ്ത്രീധന തുക കണ്ടത്തൊന്‍ മകനെ വിറ്റുവെന്ന മറുപടിയാണ് ലഭിച്ചെന്ന് റുക്സാന നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തിന് ശേഷം വീട്ടില്‍ എല്ലായിടത്തും തിരഞ്ഞെങ്കിലും കുഞ്ഞിനെ എങ്ങും കണ്ടത്തൊനായില്ലന്നും റുക്സാന പറഞ്ഞു.

ഒന്നര വര്‍ഷം മുമ്പാണ് ഫസലുര്‍ റഹ്മാന്‍ എന്ന യുവാവുമായി റുക്സാനയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടും മുമ്പ് തന്നെ സ്ത്രീധനം പോരെന്നു പറഞ്ഞ് ഭര്‍ത്താവിന്‍െറ ഉമ്മയും സഹോദരിയും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു.

കുട്ടിയെ വിറ്റത് ഇവര്‍ക്ക് ലഭിക്കാനുള്ള സ്ത്രീധനത്തിന്‍െറ ബാക്കി തുകയായി കണ്ടാല്‍ മതിയെന്നായിരുന്നു ഭര്‍ത്താവിന്‍െറ ഉമ്മയുടെ മറുപടിയെന്നും റുക്സാന പറഞ്ഞു. പതിനാലു ദിവസം മുമ്പാണ് തന്‍െറ ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതെന്ന് ഫസലുര്‍ റഹ്മാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്തിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top