ബീഹാറില്‍ നിതീഷ്കുമാര്‍ മുഖ്യമന്ത്രിയാകും

nitish_kumar_jpg_740eപട്ന: നിയമസഭ പിരിച്ചുവിടാന്‍ ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ശിപാര്‍ശ ചെയ്തു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി നിയമസഭാ കക്ഷി നേതാവായി നിതീഷ്കുമാറിനെ തെരഞ്ഞെടുത്ത് പാര്‍ട്ടിനേതൃത്വം തിരിച്ചടിച്ചു. സര്‍ക്കാറിന്‍െറ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മാഞ്ചിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റി നിതീഷ് കുമാറിനെ നിയമിക്കാനുള്ള ജനതാദള്‍ യുനൈറ്റഡ് (ജെ.ഡി.യു) നീക്കമാണ് ബീഹാറില്‍ പ്രതിസന്ധിക്കിടയാക്കിയത്. പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്നും ആവശ്യപ്പെട്ടാല്‍ 130 നിയമസഭാംഗങ്ങളെയും ഹാജരാക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവ് വിളിച്ച നിയമസഭാകക്ഷി യോഗമാണ് മുഖ്യമന്ത്രിയെ പുറത്താക്കി പുതിയ നേതാവായി നിതീഷിനെ തെരഞ്ഞെടുത്തത്. നിയമസഭാ കക്ഷിയോഗം വിളിക്കാനുള്ള പാര്‍ട്ടി അധ്യക്ഷന്‍െറ അധികാരത്തെ മാഞ്ചി നേരത്തെ ചോദ്യം ചെയ്തിരുന്നു. മാഞ്ചിയും അനുകൂലികളും പങ്കെടുക്കാതിരുന്ന യോഗത്തില്‍ ജെ.ഡി.യുവിന്‍െറ 111 എം.എല്‍.എമാരില്‍ 97 പേരും 41 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളില്‍ 37 പേരും പങ്കെടുത്തു. തൊട്ടുപിന്നാലെതന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ജെ.ഡി.യു അറിയിക്കുകയായിരുന്നു. മന്തിസഭാ യോഗം ചേര്‍ന്ന് നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി നീക്കം നടത്തിയ തൊട്ടുപിന്നാലെയായിരുന്നു നിയമസഭാ കക്ഷിയോഗം.

മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന ആവശ്യം നിരാകരിച്ച ജിതന്‍ റാം മാഞ്ചി രാവിലെ അനുകൂലികളും മുതിര്‍ന്ന മന്ത്രിമാരുമായ നരേന്ദ്ര സിങ്, ബ്രിഷന്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം നിതീഷ് കുമാറിന്‍െറ വസതിയിലത്തെി അദ്ദേഹവും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച അലസിതയിതെതുടര്‍ന്ന് മാഞ്ചി മന്ത്രിസഭായോഗം വിളിച്ച് നിയമസഭ പിരിച്ചുവിടാന്‍ ആവശ്യപ്പെടുകയായിരുന്നു. യോഗത്തില്‍ നിന്ന് നിതീഷ് കുമാര്‍ അനുകുലികള്‍ ഇറങ്ങിപ്പോയി.

243 അംഗ സഭയില്‍ ജെ.ഡി.യു 111, ബി.ജെ.പി 87, ആര്‍.ജെ.ഡി 24, കോണ്‍ഗ്രസ് അഞ്ച്, സി.പി.ഐ ഒന്ന്, സ്വതന്ത്രര്‍ അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. ഭൂരിപക്ഷത്തിന് 117 പേരുടെ പിന്തുണയാണ് വേണ്ടത്. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും നിതീഷിനെ പിന്തുണച്ച് രംഗത്തത്തെിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News