മുംബൈ: ഡോ. ബി.ആര്. അംബേദ്കര്‍ പഠനകാലത്ത് ലണ്ടനില്‍ താമസിച്ചിരുന്ന വസതി വിലക്ക് വാങ്ങാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ലണ്ടനിലെ കിങ് ഹെന്‍ട്രി റോഡിലുള്ള മൂന്നുനില കെട്ടിടമാണ് 35 കോടി രൂപക്ക് സര്‍ക്കാര്‍ വാങ്ങുന്നത്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ സാമ്പത്തിക ശാസ്ത്രത്തിന് പഠിക്കുമ്പോള്‍ ഈ വീട്ടിലാണ് അംബേദ്കര്‍ താമസിച്ചിരുന്നത്.
വില്പന സംബന്ധിച്ച് ഇന്ത്യന്‍ ഹൈകമീഷനിലെ ഉദ്യോഗസ്ഥരുമായി മഹാരാഷ്ട്ര വിദ്യാഭ്യാസമന്ത്രി വിനോദ് താവിഡെ സംസാരിച്ചു. അംബേദ്കറുടെ ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഏപ്രില്‍ 14ന് വീട് സന്ദര്‍ശകര്‍ക്കായി തുറക്കും.
2014ലാണ് വീട് 40 കോടിക്ക് വില്പനക്ക് വെച്ചതായി ലണ്ടനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മുംബൈയിലെ പ്രമുഖ വ്യവസായി കല്പന സരോജിന്‍െറ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന്, സരോജ് ഈ വിവരം മഹാരാഷ്ട്ര സര്‍ക്കാറിനെ അറിയിച്ചെങ്കിലും വീട് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഭരണതലത്തില്‍ അനിശ്ചതത്വം നിലനില്‍ക്കുകയായിരുന്നു. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇപ്പോഴിത്. ഇവരുമായി അവസാനഘട്ട വിലപേശലിനായി സര്‍ക്കാര്‍ പ്രതിനിധികള്‍ ലണ്ടനിലേക്ക് പോകും.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news