ഇന്ത്യയില്‍ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡ്

mnpന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 97 കോടി ആയി. 2014 നവംബറില്‍ 96.4 കോടി വരിക്കാരുണ്ടായിരുന്നത് ഡിസംബര്‍ അവസാനത്തോടെ 97 കോടി കവിഞ്ഞു. 2012 ജൂണിലെ 96.5 കോടി വരിക്കാരുടെ റെക്കോഡ് ഭേദിച്ചാണ് പുതിയ റെക്കോര്‍ഡ്. മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 2014 ഒക്ടോബറില്‍തന്നെ സര്‍വകാല റെക്കോഡില്‍ 93.5 കോടിയായിരുന്നു. ഡിസംബര്‍ അവസാനത്തോടെ ഇത് 94.3 കോടിയായി.

മൊബൈല്‍ വരിക്കാരില്‍ 21.7 കോടി ഉപഭോക്താക്കളുള്ള എയര്‍ടെല്‍ ആണ് മുന്നില്‍. 17.8 കോടി വരിക്കാരുമായി വോഡഫോണ്‍ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ഐഡിയക്ക് 15.05 കോടിയും റിലയന്‍സിന് 10.6ഉം ബി.എസ്.എന്‍.എലിന് 8.1ഉം എയര്‍സെല്ലിന് 7.8ഉം ടാറ്റ ടെലിസര്‍വിസിന് 6.6ഉം യുനിനോറിന് 4.3 കോടിയും ഉപഭോക്താക്കളുണ്ട്.

എന്നാല്‍, 2014 ഡിസംബറില്‍ 25 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത ഐഡിയയാണ് ഒറ്റ മാസത്തില്‍ ഏറ്റവുംകൂടുതല്‍ ഉപഭോക്താക്കളെ കണ്ടത്തെിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment