- Malayalam Daily News - https://www.malayalamdailynews.com -

ആം ആദ്‌മി പാര്‍ട്ട് ഡല്‍ഹിയില്‍ തൂത്തുവാരി; അഴിമതി അവസാനിപ്പിക്കുമെന്ന് ശപഥം ചെയ്ത് കെജ്രിവാള്‍

kejriwal-win [1]ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അഴിമതിയും വിഐപി സംസ്കാരവും അവസാനിപ്പിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ വിജയം തൂത്തുവാരിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പു ഫലത്തില്‍ തനിക്ക് ആശങ്കയില്ലായിരുന്നുവെന്നും ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ മുഖ്യമന്ത്രിയാകുമെന്നും അഴിമതി അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. താന്‍ സാധാരണ മനുഷ്യനാണെന്നും താന്‍ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും കെജ്രിവാള്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]