Flash News

പ്രണാം മള്‍ട്ടി മീഡിയ ഇന്റര്‍നാഷണല്‍ ഉദ്ഘാടനം ചെയ്തു

February 10, 2015 , ബിനു ചാക്കോ

DSC_0148ന്യൂജെഴ്‌സി: വിവിധ കാരണങ്ങളാല്‍ ദശാബ്ദങ്ങളായി ജന്മദേശവുമായി അകന്നു കഴിയുന്ന പ്രവാസി മലയാളികളുടെ കലാസാംസ്ക്കാരിക രംഗങ്ങളില്‍ സ്വാഭാവികമായും വന്നു ഭവിച്ചിട്ടുള്ള ദേശകാലാന്തരങ്ങളെ, സ്വദേശത്തെ ആനുകാലിക സരണികളുമായി താദാത്മ്യം പ്രാപിക്കുക എന്ന എളിയ ഉദ്യമം മുഖമുദ്രയാക്കി, കേരളത്തിലേയും വിദേശങ്ങളിലേയും പ്രതിഭകളെ സമാന്തരങ്ങളായി കൈകോര്‍പ്പിച്ച് പ്രവര്‍ത്തിക്കുവാന്‍ പ്രണാം മള്‍ട്ടി മീഡിയ ഇന്റര്‍നാഷണല്‍ എന്ന സം‌രംഭം, പ്രണാമിന്റെ സാരഥി വിനു ചാക്കോ സ്വാഗതം ചെയ്ത ചടങ്ങില്‍ വെരി. റവ. ബിഷപ്പ് ജോര്‍ജ്ജ് നൈനാന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രമുഖ ക്ഷണിതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ കലാസാംസ്ക്കാരിക രംഗങ്ങളിലെ വിവിധ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.

കേരളത്തിലെ പ്രമുഖ ഗായകരും സംഗീത പ്രേമികളും അണിനിരക്കുന്ന പ്രണാം മള്‍ട്ടി മീഡിയയുടെ ആദ്യ സം‌രംഭമായ ഓഡിയോ ആല്‍ബത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നു.

DSC_0162


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top