Flash News

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇ.പി ജയരാജനെ തടഞ്ഞ് അസഭ്യം പറഞ്ഞു

February 10, 2015 , സ്വന്തം ലേഖകന്‍

imagesതൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇ.പി. ജയരാജന്‍ എം.എല്‍.എയെ തടയുകയും അസഭ്യം പറയുകയും ചെയ്തു. ടോള്‍ പ്ലാസ ജീവനകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സുഹൃത്തിന്‍െറ കാറില്‍ എറണാകുളം ഭാഗത്തു നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന എം.എല്‍.എയെ ടോള്‍ പ്ലാസയില്‍ ജീവനക്കാര്‍ തടയുകയായിരുന്നു.

തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് എം.എല്‍.എ ആണെന്ന് ജയരാജന്‍ പറഞ്ഞെങ്കിലും ടോള്‍ നല്‍കാതെ പോകാന്‍ കഴിയില്ലന്ന് ജീവനക്കാര്‍ അറിയിച്ചു. മാത്രമല്ല, ജീവനക്കാര്‍ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. എം.എല്‍.എ യുടെ ബോര്‍ഡ് വെച്ച വാഹനത്തിനു മാത്രമെ സൗജന്യയാത്ര അനുവദിക്കാന്‍ കഴിയൂ എന്ന് ജീവനകാര്‍ ഉറപ്പിച്ച് പറഞ്ഞതോടെ എം.എല്‍.എ ടോള്‍ നല്‍കുകയും പുതുക്കാട് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. ദേശീയപാതയില്‍ എം.എല്‍.എയെ തടയുകയും അസഭ്യം പറയുകയും ചെയ്തതിനാണ് കേസ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top