ഒബാമക്കെതിരെ യു.പി കോടതിയില്‍ കേസ്

obama222അലഹബാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്കെതിരെ ഉത്തര്‍പ്രദേശിലെ പ്രാദേശിക കോടതിയില്‍ മാനനഷ്ടത്തിന് കേസ്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഡല്‍ഹിയില്‍ വെച്ച് മതസഹിഷ്ണുതയെ സംബന്ധിച്ച് ഒബാമ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് യു.പിയിലെ അഭിഭാഷകനായ സുശീല്‍കുമാര്‍ കോടതിയില്‍ കേസ് നല്‍കിയത്. ഒബാമയുടെ പരാമര്‍ശം ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമേല്‍പിച്ചെന്നാണ് പരാതി. ഒബാമക്കെതിരെ സെക്ഷന്‍ 500 പ്രകാരം കേസെടുത്ത് സമന്‍സ് അയക്കണമെന്നാണ് ആവശ്യം.

Print Friendly, PDF & Email

Leave a Comment