ന്യൂയോര്‍ക്ക് :കേരള ഹിന്ദൂസ് ഓഫ് നോര്‍ച്ച് അമേരിക്കയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ഫെബ്രുവരി 20 വരെ സ്വീകരിക്കും..പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന 135 കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതം സ്കോര്‍ഷിപ്പ് നല്‍കുമെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ശശിധരന് നായര്‍ , വൈസ് ചെയര്മാന് അരവിന്ദ് പിള്ള, സ്കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്മാന് ഷിബു ദിവാകരന്, സെക്രട്ടറി വിനോദ് കെയാര്‍കെ എന്നിവര്‍ അറിയിച്ചു.
പ്രൊഫഷണല്‍ കോഴ്സിലേക്ക് പ്രവേശനം തേടുന്ന കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുക.
എഞ്ചിനീയറിംഗ്, മെഡിസിന്, നേഴ്സിംഗ്, ഫാര്‍മക്കോളജി, ദന്തിസ്റ്ററി തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷ പ്രവേശനം തേടുന്ന കുട്ടികള്‍ക്കാണ് പ്രതിവര്‍ഷം 250 ഡോളര്‍ വീതം നല്‍കുക. പ്ലസ്ടു പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്കും കുടുംബത്തിലെ വാര്‍ഷിക വരുമാനം അരലക്ഷത്തില്‍ കുറവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. www.namaha.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന ഫോറമാണ് പൂരിപ്പിച്ച് അയയ്ക്കേണ്ടത്. വരുമാന സര്‍ട്ടിഫിക്കറ്റ്, മാര്ക്ക്ലിസ്റ്റിന്റെ അറ്റസ്റ്റഡ്കോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സാമ്പത്തിക ആവശ്യം വ്യക്തമാക്കിക്കൊണ്ടുള്ള കുട്ടിയുടെ കത്ത്, പ്രൊഫഷണല്‍ കോഴ്സിന് പ്രവേശനം ലഭിച്ചതിന്റെ തെളിവ്, പ്രാദേശിക ഹിന്ദു സംഘടനയുടെ ശുപാര്‍ശകത്ത്, എന്നിവയും അപേക്ഷയോടൊപ്പം അയയ്ക്കണം.
അപേക്ഷകള്് പി.ഒ., ബോക്സ് 144, ജി.പി.ഒ. തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ ലഭിക്കണം. അമേരിക്കയില്‍ താമസിക്കുന്ന ഓരോ മലയാളി ഹിന്ദുകുടുംബം സ്കോളര്‍ഷിപ്പ് പദ്ധതിയെ പിന്തുണച്ച് നാട്ടില്‍ ഒരു സേവന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് കെഎച്ച്എന്‍എ പ്രസിഡന്റ് ടി എന്‍ നായര്‍, സെക്രട്ടറി ഗണേഷ് നായര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply