Flash News

ദേശീയ ഗെയിംസിലെ സൈക്ലിംഗ് സ്വര്‍ണ മെഡല്‍ ജേതാക്കള്‍ ഇനി കേരളത്തിനു വേണ്ടി മത്സരിക്കില്ല

February 11, 2015 , ഷാഹിദ് വൈപ്പി

New Pictureതിരുവനന്തപുരം: ദേശീയഗെയിംസില്‍ സൈക്ലിംഗില്‍ സ്വര്‍ണം കരസ്ഥമാക്കിയ താരങ്ങള്‍ ഇനി കേരളത്തിനു വേണ്ടി മത്സരിക്കില്ല. ദേശീയ ഗെയിംസിലെ സുവര്‍ണ താരങ്ങളായ മഹിത മോഹനും, വി രജനിയും ആണ് ഇനി മത്സരിക്കില്ലെന്ന് അറിയിച്ചത്. സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റമെന്ന് താരങ്ങള്‍ പറഞ്ഞു. പരിശീലനത്തിനായി അവധി നല്കുന്നില്ലെന്നും താരങ്ങള്‍ പറയുന്നു.

അതേസമയം, സൈക്ലിംഗ് 500 മീറ്റര്‍ ടൈം ട്രയലില്‍ കേരളത്തിന്റെ കെസിയ വര്‍ഗീസിന് വെള്ളി. ദേശീയഗെയിംസ് ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ കേരളത്തിന്റെ പുരുഷന്‍മാരും സ്വര്‍ണം കരസ്ഥമാക്കി. ഫൈനലില്‍ പുരുഷന്മാര്‍ ഉത്തര്‍പ്രദേശിനെ തോല്‍പിച്ചപ്പോള്‍ (3-2) വനിതകള്‍ കലാശപ്പോരാട്ടത്തില്‍ തെലങ്കാനയോട് തോറ്റു (2-0).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top