പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ്സ് ചാപ്റ്റര്‍ പ്രവര്‍ത്തകയോഗം ഫെബ്രുവരി 22-ന്

pmf00000ഡാളസ്സ്: പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ്സ് ചാപ്റ്റര്‍ പ്രവര്‍ത്തകയോഗം ഫെബ്രുവരി 22 ഞായറാഴ്ച വൈകീട്ട് 5.30-ന് ഗാര്‍ലന്റ് കാബിന്‍ ഗ്ലെന്‍ ഡ്രൈവിലുള്ള കിയാ കോണ്‍‌ഫറന്‍സ് ഹാളില്‍ ചേരുന്നതാണെന്ന് പ്രസിഡന്റ് തോമസ് രാജന്‍ സെക്രട്ടറി സിജു വി. ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.

ഓഗസ്റ്റ് മാസം ആദ്യ വാരം തിരുവനന്തപുരത്ത് നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍‌വെന്‍ഷന്‍ വിജയിപ്പിക്കുന്നതിനെ കുറിച്ചും, പുതിയ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് രാജന്‍ – 214 287 3135, സിജു വി. ജോര്‍ജ്ജ് – 214 282 7458.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment