വിദ്യാധരന്‍ വിചാരവേദിയില്‍

New 1വിചാരവേദിയുടെ അടുത്ത സാഹിത്യസദസ്സ്‌ മാര്‍ച്ച്‌ 8, 5:30–ന്‌ കേരള കള്‍ച്ചറല്‍ സെന്ററില്‍ (222–66 ബ്രാഡോക്‌ അവന്യു, ക്യൂന്‍സ്‌ വില്ലേജ്‌) വെച്ച്‌ നടത്തുന്നതാണ്‌. തദവസരത്തില്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ `ആരാണ്‌ വിദ്യാധരനും’ സാമൂഹ്യപാഠങ്ങളും എന്ന വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുള്ള ലേഖന സമാഹാരം ചര്‍ച്ച ചെയ്യപ്പെടുന്നതാണ്‌.

മറ്റു സാഹിത്യകാരന്മാരില്‍ നിന്ന്‌ വേറിട്ടു നില്‌ക്കുന്ന ഒരു സാഹിത്യ പ്രതിഭയാണ്‌ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു എന്ന്‌ അദ്ദേഹത്തിന്റെ രചനകളിലൂടെ കടന്നു പോകുമ്പോള്‍ ബോധ്യമാകും. സാഹിത്യവും, സംഗീതവും, കലയും, ശാസ്‌ത്രവും, സാമൂഹികതയും സമ്മേളിക്കുന്ന ഈ സാഹിത്യ ചര്‍ച്ചയിലേക്ക്‌ ഏവര്‍ക്കും സ്വാഗതം. ചര്‍ച്ചയുടെ വിശദാംശം താഴെ ചേര്‍ക്കുന്നു.

‘ആരാണ് വിദ്യാധരനും’സാമൂഹ്യപാഠങ്ങളും (ലേഖന സമാഹാരം)
ഡോ: ജോയ് ടി. കുഞ്ഞാപ്പു

പ്രഭാഷകര്‍:
ശ്രീ. വാസുദേവ് പുളിക്കല്‍ (പ്രസിഡന്റ്, വിചാരവേദി)
പുസ്തകപരിചയം

ശ്രീ. സാംസി കൊടുമണ്‍ (സെക്രട്ടറി , വിചാരവേദി)
(1) വിചാരവേദിയില്‍ (ഞാന്‍) പറഞ്ഞതും പറയാത്തതും
(2) മദര്‍ കറേജും കുട്ടികളും

ശ്രീമതി ത്രേസ്യാമ്മ നാടാവള്ളി
സ്‌ത്രീവിമോചന വീരചരിതവും, വിശ്വസാഹിത്യം വിരചിച്ച നായികമാരും, വിശ്വസാഹിത്യത്തിലെ നായികമാരും

ശ്രീ. ജെ. മാത്യൂസ്
സംഘടനകള്‍ വിഘടിക്കുന്നതെന്തുകൊണ്ട്‌?

ശ്രീ. സിബി ഡേവിഡ്‌
ഹ്യൂഗൊയും, ദി ആര്‍ട്ടിസ്റ്റും: സിനിമാചരിത്രം പ്രതിഫലിക്കുന്ന രണ്ട് ചലച്ചിത്രങ്ങള്‍

ഡോ. ശശിധരന്‍ കൂട്ടാല (പ്രധാന പ്രഭാഷണം)
(1) ആരാണു വിദ്യാധരന്‍?
(2) ഓര്‍മ്മകളുടെ ഇടനാഴികയില്‍
(3) ആലേഖനത്തിന്റെ് അടിപ്പരപ്പ്
(4) അപ്രതീക്ഷിത ആരവം
(5) മനനത്തില്‍ മെരുങ്ങുന്ന വളര്ത്തു ചിന്തകള്‍
(6) ഞാന്‍ എന്നെ അറിയുമ്പോള്‍…

ഡോ. നന്ദകുമാര്‍ ചാണയില്‍
പേരും, വേരും, പെരുമയും, പൊരുളും: ഒരു പ്രഭാഷണപ്രബന്ധം

ശ്രീ. കെ. കെ. ജോണ്‍സണ്‍
(1) ഊ (യൂ )ടോപിയയിലേക്കുള്ള ഊടുവഴികള്‍
(2) ചങ്ങമ്പുഴ: ദൃശ്യസൌന്ദര്യം വരികളില്‍ വരച്ച ചിത്രമെഴുത്തുകാരന്‍

ശ്രീ. കുന്നപ്പിള്ളില്‍ രാജഗോപാല്‍
(1) പണ്ഡിറ്റ്‌ രവിശങ്കര്‍: എന്റെ ഓര്‍മ്മയും ഓര്‍മ്മപ്പിശകും
(2) ഓസ്‌കാര്‍ വിവാദവും, ഇരയിമ്മന്‍ തമ്പിയും, ബോംബെ ജയശ്രീയും

ശ്രീ. ജോണ്‍ വേറ്റം
(1) മുട്ടത്തു വര്‍ക്കിക്കൊരു സ്‌മാരകശില
(2) സാഹിത്യവിമര്‍ശനം, അഴീക്കോടന്‍ ശൈലിയില്‍

ശ്രീ. ബാബു പാറയ്ക്കല്‍
സമകാലിക കേരളം: ചില കാഴ്ച്ചപ്പാടുകള്‍

ശ്രീ. ജോസ് ചെരിപ്പുറം
(1) ആഹ്ലാദത്തിനു പുതിയ മാനങ്ങള്‍
(2) പരിപാടിയിലെ അവസാന ഇനം

New 2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment