Flash News

ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

February 12, 2015 , ജയപ്രകാശ് നായര്‍

kanakavallyന്യൂയോര്‍ക്ക്‌: ഫൊക്കാന മുന്‍ പ്രസിഡന്റും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റുമായ ജി.കെ. പിള്ളയുടെ ഭാര്യ കനകവല്ലിയുടെ നിര്യാണത്തില്‍ ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ്‌ ഇളംപുരയിടത്തിലിന്റെ വസതിയില്‍ കൂടിയ യോഗത്തില്‍ ജി.കെ. പിള്ളയുടെ പത്നി കനകവല്ലിയുടെ ആകസ്മിക നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും പരേതയുടെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്തു. പ്രസിഡന്റ് ഇലക്റ്റ് ഷാജിമോന്‍ വെട്ടം, സെക്രട്ടറി ജയപ്രകാശ് നായര്‍, ട്രഷറര്‍ മത്തായി പി ദാസ്, സി.എസ്.ഇ.എ. പ്രസിഡന്റ് തോമസ്‌ നൈനാന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ കുരിയാക്കോസ് തരിയന്‍, വര്‍ഗീസ്‌ ഒലഹന്നാന്‍, ഇന്നസന്റ് ഉലഹന്നാന്‍, അലക്സ് എബ്രഹാം, ജോണ്‍ ദേവസ്യ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top