മുഹമ്മദ് നിസാമിന്‍െറ റിമാന്‍ഡ് നീട്ടി

1422697486-0484തൃശൂര്‍: ശോഭ സിറ്റിയിലെ സെക്യൂരിറ്റിക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കിങ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നിസാമിനെ വീണ്ടും റിമാന്‍ഡ് ചെയ്ത് ജയിലിലാക്കി. തെളിവെടുപ്പിനും അന്വേഷണത്തിനും പൊലീസ് കസ്റ്റഡിയിലായിരുന്ന നിസാമിനെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച കുന്നംകുളം കോടതിയുടെ ചുമതല വഹിക്കുന്ന ചാവക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡ് കാലാവധി നീട്ടി കേസ് മാറ്റിവെച്ചു.

നിസാമിനെതിരെ ‘കാപ്പ’ നിയമം ചുമത്താനുള്ള നടപടികളിലേക്ക് കടക്കാനിരിക്കെയാണ് സിറ്റി പൊലീസ് കമീഷണര്‍ ജേക്കബ് ജോബിനെ പത്തനംതിട്ട എസ്.പിയായി സ്ഥലംമാറ്റിയത്. നിസാമിനെതിരായ അന്വേഷണത്തിന്‍െറ പ്രഥമവിവര റിപ്പോര്‍ട്ട് കുന്നംകുളം കോടതിക്ക് പേരാമംഗലം പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ കമീഷണര്‍ ആര്‍. നിശാന്തിനി ചുമതലയേറ്റ ശേഷമായിരിക്കും കേസിലെ തുടര്‍ നടപടി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment