ന്യൂഡല്‍ഹി: ഡല്‍ഹിയുടെ എട്ടാമത് മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്.ഗവര്‍ണര്‍ നജീബ് ജങ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇക്കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നായിരുന്നു അരവിന്ദ് കെജ്രിവാള് വിജയിച്ചത്.
അരവിന്ദ് കെജ്രിവാള് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ, മനിഷ് സിസോദിയ, അസം അഹ്മദ് ഖാന്, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജയിന്, ഗോപാല്‍ റായി, ജിതേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
ഡല്‍ഹിയിലെ ആദ്യത്തെ ഉപമുഖ്യമന്ത്രിയാണ് മനിഷ് സിസോദിയ. സത്യപ്രതിജ്ഞ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ ലക്ഷക്കണക്കിന് ആളുകളായിരുന്നു രാംലീല മൈതാനിയില്‍ എത്തിയത്.
എഎപി മന്ത്രിസഭ
കെജ്രിവാള് – മുഖ്യമന്ത്രി(ആഭ്യന്തരം, ധനകാര്യം, ഊര്‍ജം)
മനീഷ് സിസോദിയ- വിദ്യാഭ്യാസം, പൊതുമരാമത്ത്
ജിതേന്ദര്‍ തോമര്‍- നിയമം
ഗോപാല്‍ റായ്- ഗതാഗതം
അസീം അഹമ്മദ് ഖാന്- ഭക്ഷ്യം, സിവില്‍ സപ്ലൈസ്
സന്ദീപ് കുമാര്‍- വനിത ശിശു ക്ഷേമം
സത്യേന്ദ്ര കുമാര്‍ ജെയ്ന്‍ – വ്യവസായം
പാര്‍ട്ടിയുടെ ജനപ്രിയ വാഗ്ദാനമായ കുറഞ്ഞ നിരക്കിലെ വൈദ്യുതി, സൗജന്യ കുടിവെള്ളം എന്നിവയുള്‍പ്പെടെ ഡല്‍ഹിയുടെ വികസന മാതൃകയുടെ പ്രഖ്യാപനവും ഇന്നുണ്ടാവും. ലോക്പാല്‍ ബില്‍ പാസാക്കാനാവാതെ രാജിവെച്ച് കൃത്യം ഒരു വര്‍ഷം തികയുന്ന ദിവസമാണ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ വീണ്ടും അധികാരമേറ്റത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റു മന്ത്രിസഭാംഗങ്ങളെയും ചടങ്ങിനു ക്ഷണിച്ചിട്ടുണ്ടെങ്കിലും മഹാരാഷ്ട്രയില്‍ മുന്‍നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ പ്രധാനമന്ത്രി ചടങ്ങില്‍ എത്തിയില്ല.
രാം നിവാസ് ഗോയല്‍ സ്പീക്കറും ബന്ദനാ കുമാരി ഡെപ്യൂട്ടി സ്പീക്കറുമാവും. മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, വ്യവസായ പ്രമുഖന് മുകേഷ് അംബാനി തുടങ്ങിയവര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും കഴിഞ്ഞ ആം ആദ്മി സര്‍ക്കാര്‍ എടുത്ത കേസ് നടപടികളുമായി മുന്നോട്ടുപോകുമെന്നും മനീഷ് സിസോദിയ വ്യക്തമാക്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply