- Malayalam Daily News - https://www.malayalamdailynews.com -

ആം ആദ്മിയിലേക്കില്ലെന്ന് സുരേഷ്ഗോപി

sureshgopi [1]കോഴിക്കോട്: ആം ആദ്മി പാര്‍ട്ടി നേടിയ ഉജ്ജ്വലവിജയം ഉചിതമായെന്നും ബി.ജെ.പിക്ക് വീണ്ടുവിചാരത്തിന് ഇത് നല്ലതാണെന്നും നടന്‍ സുരേഷ് ഗോപി. ആപ്പിന്‍െറ ജയത്തോടെ ആ പാര്‍ട്ടിയിലേക്ക് താന്‍ ചേക്കേറാന്‍ പോകുന്നുവെന്ന് പ്രചാരിപ്പിക്കുന്നവരുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയചിന്ത എന്‍െറ സ്വകാര്യ വിഷയമാണ്. രാഷ്ട്രീയത്തില്‍ സജീവമാവാന്‍ ഉദ്ദേശിക്കുന്നില്ല. തെരഞ്ഞെടുപ്പ് വേളയില്‍ രമേശ് ചെന്നിത്തലക്കും വി.എസ്. അച്യുതാനന്ദനും ഇന്നസെന്‍റിനുമൊക്കെവേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബി.ജെ.പി അധികാരത്തിലെത്തുന്നതിനു മുമ്പാണ് ഞാന്‍ നരേന്ദ്ര മോഡിയെ കണ്ടത്. ഡല്‍ഹിയില്‍ ആപ് ജയിച്ചപ്പോള്‍ ഞാന്‍ അവര്‍ക്കൊപ്പം പോവുന്നുവെന്നാണ് വിഡ്ഢിപ്പെട്ടിയിലിരുന്ന് ചിലര്‍ വിളിച്ചുപറയുന്നത്. ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ഇതിനകം ചേര്‍ന്നുകഴിഞ്ഞു. സിനിമയും ചാനല്‍ പരിപാടികളുമാണ് എനിക്ക് പ്രധാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാന്‍ ആലോചിച്ചിട്ടില്ല. കേരളത്തിന്‍െറ വികസനത്തിന് കേന്ദ്രം വഴിയുള്ള ഒരു ശ്രമമാണ് ഉദ്ദേശിക്കുന്നത്.

രാഷ്ട്രീയം ചോദിക്കുമ്പോള്‍ വികാരം കൊള്ളുന്നതെന്തിന് എന്ന ചോദ്യത്തിന് ചോദ്യം അത്തരത്തില്‍ ആയതുകൊണ്ടാണെന്നും അദ്ദേഹം പ്രതികരിച്ചു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ മൂന്നു പുസ്തകങ്ങളുടെ പ്രകാശനത്തിനാണ് സുരേഷ് ഗോപി കോഴിക്കോട്ടെത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]