ലിബിയ: ലിബിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴുത്തറുത്ത് കൊന്നു. ഈജിപ്തില്‍ മുസ്ലീം സ്ത്രീകള്‍ അനുഭവിക്കുന്ന ക്രൂരതയ്ക്ക് പ്രതികാരം ചെയ്യാനാണ് ബന്ദികളെ വധിക്കുന്നതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് വ്യക്തമാക്കി.
ഓറഞ്ച് നിറമുള്ള ശിരോവസ്ത്രം ധരിപ്പിച്ചതിന് ശേഷം നിലത്തു കിടത്തി തലയറുത്ത് കൊലപ്പെടുത്തുന്ന ദൃശ്യമാണ് ഭീകരര്‍ പുറത്തു വിട്ടിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്ന ലിബിയന്‍ ജിഹാദികളുടെ വെബ്സൈറ്റിലാണ് സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് ഈജിപ്തില്‍ ഏഴുദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ലിബിയയുടെ കിഴക്കന്‍ തീരദേശ നഗരമായ സിര്‍ത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടികൊണ്ട് പോയവരെയാണ് കൊലപ്പെടുത്തിയത്. സ്ഥിതിഗതികള്‍ വിലയിരുത്താനായി ഈജിപ്തിന്റെ ദേശീയ പ്രതിരോധ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
എന്നാല്‍, ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്ന് ഇനിയും പുറത്ത് വന്നിട്ടില്ല. തൊഴില്‍ തേടി ലിബിയയില്‍ എത്തിയവരെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news