Flash News

കെ.സി.എസ് ഡിബേറ്റ് ഫോറത്തില്‍ സ്ഥാനാര്‍ത്ഥി സം‌വാദം

February 16, 2015 , ജീനോ കോതാലടിയില്‍

INAUGURATION

ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി ചിക്കാഗോയുടെ ഡിബേറ്റ് ഫോറം ക്നാനായ കമ്യൂണിറ്റി സെന്ററില്‍ കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എം.സി ആയിരുന്നു. കെ.സി.എസ് സെക്രട്ടറി ജീനോ കോതാലടിയില്‍ സ്വാഗതവും ലിന്‍സണ്‍ കൈതമലയില്‍ കൃതജ്ഞതയും പറഞ്ഞു. വൈസ് പ്രസിഡന്റ് റോയ് നെടും‌ചിറ, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലിയില്‍, കെ.സി.സി.എന്‍.എ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ സണ്ണി പൂഴിക്കാല, ബേബി മണക്കുന്നേല്‍, ഡിബേറ്റ് ഫോറം ചെയര്‍മാന്‍,ലിന്‍സ് താന്നിച്ചുവട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഡിബേറ്റ് ഫോറം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഡിബേറ്റില്‍ കെ.സി.സി.എന്‍.എ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു. മാര്‍ച്ച് 21ന് വാഷിംഗ്ടണില്‍ വെച്ചാണ് കെ.സി.സി.എന്‍.എ ഇലക്ഷന്‍. സണ്ണി പൂഴിക്കാല, ബേബി മണക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പാനലുകളാണ് ഇത്തവണ മത്സരിക്കുന്നത്.

ഡിബേറ്റ് ഫോറം ചെയര്‍മാന്‍,ലിന്‍സ് താന്നിച്ചുവട്ടില്‍ ആമുഖ പ്രസംഗം നടത്തി. സ്ഥാനാര്‍ത്ഥികളായ സണ്ണി പൂഴിക്കാല, ബേബി മണക്കുന്നേല്‍, തോമസ് പൂതക്കരി, പയസ് തോമസ് വേളൂ‌‌പ്പറമ്പില്‍, ജോസ് ഉപ്പൂട്ടില്‍, ജോസ് കാപറമ്പില്‍, സക്കറിയ, ചേലക്കല്‍, സാമോന്‍ പുല്ലാട്ടുമഠത്തില്‍ എന്നിവര്‍ പങ്കെടുത്തു. ഡിബേറ്റ് ഫോറം അംഗങ്ങളായ ലിന്‍സ് താന്നിച്ചുവട്ടില്‍, ടോണി പുല്ലാപ്പള്ളി, ജോണ്‍ പാട്ടപ്പതി, ജിമ്മി കണിയാലി, ലിന്‍സണ്‍ കൈതമലയില്‍, സൈമണ്‍ മുട്ടം എന്നിവര്‍ നേതൃത്വം നല്‍കി.

CANDIDATES


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top