“സ്റ്റീഫന്‍ ദേവസ്സി-റിമി ടോമി സോളിഡ് ഫ്യൂഷന്‍ റ്റെംറ്റേഷന്‍ 2015” മെഗാ ഷോ മെയ് 8-ന് റോക്ക്‌ലാന്റില്‍

Untitledന്യൂയോര്‍ക്ക്: ബഥനി മാര്‍ത്തോമ്മാ ഇടവകയുടെ നേതൃത്വത്തില്‍ മെയ് 8-ാം തിയ്യതി വെള്ളിയാഴ്ച വൈകിട്ട് 7.30 ന് സ്റ്റീഫന്‍ ദേവസ്സിയും റിമി ടോമിയും നയിക്കുന്ന അമേരിക്കയിലെ ആദ്യത്തെ മെഗാഷോ ആയ “സോളിഡ് ഫ്യൂഷന്‍ റ്റെംറ്റേഷന്‍ 2015” എന്ന സംഗീത പരിപാടി റോക്ക്‌ലാന്റില്‍ അരങ്ങേറുന്നു.

ഇടവകയിലെ യുവജനങ്ങളുടെ സ്വപ്നപദ്ധതിയും, ചിരകാലാഭിലാഷവുമായ ഒരു ആരാധാനാലയം നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള ധനശേഖരണമായിട്ടാണ് ലോകപ്രശസ്ത സംഗീത സാമ്രാട്ടുകളുടെ സംഗീത സായാഹ്ന വിരുന്നൊരുക്കുന്നത്. ഫെബ്രുവരി 22-ാം തിയ്യതി ഞായറാഴ്ച ആരാധനയ്ക്കുശേഷം നടക്കുന്ന കിക്കോഫും സ്‌പോണ്‍സര്‍ മീറ്റിംഗിലേക്കും ഏവര്‍ക്കും സ്വാഗതം.

ന്യൂയോര്‍ക്കില്‍ അരങ്ങേറുന്ന ഈ സംഗീത വിരുന്നില്‍ സഹൃദയരായ എല്ലാവരും വന്നു പങ്കെടുക്കുവാന്‍ വിനയപൂര്‍വ്വം ക്ഷണിക്കുന്നു. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി ജാതി-മത ഭേദമന്യേ എല്ലാവരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ ഇടവക വികാരി റവ. വൈ. ജോര്‍ജ് തന്റെ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.വൈ.ജോര്‍ജ് – 845 613 7728 വികാരി, കുരുവിള ജോര്‍ജ് (സജി) 914 310 3616, ഡോ. സാജന്‍ ഡാനിയേല്‍ (സെക്രട്ടറി) 845 429 0623.

Event Date: May 8, 2015 Friday 7:30 PM
Address: Clarkstown South High School, 31 Demarest Mill Road, West Nyack, NY 10994

Print Friendly, PDF & Email

Leave a Comment