Flash News

ചന്ദ്രബോസിന്‍െറ വീട് അനാഥമായി

February 16, 2015 , സ്വന്തം ലേഖകന്‍

killed chandraboseതൃശൂര്‍: സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള പൈശാചിക കൊലപാതകമാണ് തൃശൂര്‍ ശോഭാ സിറ്റിയില്‍ ഉണ്ടായത്. ജീവനുംകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രബോസിനെ വാഹനംകൊണ്ട് മതിലിനോട് ചേര്‍ത്തു നിര്‍ത്തി പലവട്ടം ഇടിപ്പിച്ചു. പിന്നീട് വലച്ചിഴച്ച് കൊണ്ടുപോയി മരക്കഷണം കൊണ്ട് തല്ലി. പിന്നിട് വാഹനത്തില്‍നിന്ന് വലിച്ചെറിഞ്ഞു.

18 ദിവസം പ്രാണനുവേണ്ടി മല്ലടിച്ചശേഷം ചന്ദ്രബോസ് മരിച്ചത് ഒരു കുടുംബം അനാഥമാക്കിയാണ്. ഓട്ടോയോടിച്ചും പെയിന്‍റിങ് പണിയെടുത്തുമാണ് ഇയാള്‍ കുടുംബം പോറ്റിയിരുന്നത്. മക്കള്‍ രേവതിയും അമല്‍ദേവും വളര്‍ന്നു തുടങ്ങിയപ്പോള്‍ പഠിപ്പിക്കാനുള്ള ചെലവു കൂടിയായി. അമ്മ അംബുജാക്ഷിക്ക് പ്രായമേറുകയാണ്. അങ്ങനെയാണ് എട്ടുവര്‍ഷം മുമ്പ് തൃശൂര്‍ പുഴയ്ക്കല്‍ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍െറ പണിക്കെത്തിയത്.

ചന്ദ്രബോസ് കുടുംബം പോറ്റാന്‍ പെടുന്ന പാടു കണ്ടാണ് മാമ്പുള്ളിയിലെ ഒരു വീട്ടുകാര്‍ അവരുടെ ഗള്‍ഫിലുള്ള ബന്ധുവിന്‍െറ വീട്ടില്‍ കുഞ്ഞിനെ നോക്കാന്‍ ഭാര്യ ജമന്തിയെ കൊണ്ടുപോയത്. മൂന്നുവര്‍ഷം അവിടെ ജോലി ചെയ്ത് സ്വരൂപിച്ച പണം കൊണ്ടാണ് അഞ്ചു സെന്‍റിനടുത്ത് ഭൂമി വാങ്ങിയത്. അതിലൊരു വീട് വെച്ചെങ്കിലും പണി പൂര്‍ത്തിയായില്ല. മകള്‍ രേവതിയെ പഠിപ്പിക്കണമെന്ന ആഗ്രഹവും വളര്‍ന്നു വന്നു. അതോടെ ജമന്തി വീട്ടുജോലിക്ക് പോയിത്തുടങ്ങി. ഇപ്പോഴും അത് തുടരുന്നു. രേവതി കോഴിക്കോട് എന്‍ജിനീയറിങ് കോളജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ പഠിക്കുകയാണ്. അമല്‍ദേവ് തൃശൂരിലെ സ്കൂളില്‍ ഒമ്പതാം ക്ളാസുകാരന്‍. ഇനി ഇവര്‍ക്ക് അമ്മ ജമന്തിയുടെ അധ്വാനം മാത്രമാണ് താങ്ങ്.

ആക്രമണത്തില്‍ ഒടിഞ്ഞു നുറുങ്ങിയ ശരീരവുമായി ചന്ദ്രബോസ് 18 ദിവസം തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചന്ദ്രബോസ് ആറുതവണ ശസ്ത്രക്രിയക്ക് വിധേയനായി. ദിവസങ്ങളായി വെന്‍റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ആരോഗ്യനില അതീവ അപകടാവസ്ഥയിലായി. രാവിലെ മുതല്‍ അവയവങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റി. ഇതോടെ ഡോക്ടര്‍മാരുടെ സംഘം ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമത്തിലേക്ക് കടന്നു. പക്ഷേ, ഫലമുണ്ടായില്ല.

ജനുവരി 29ന് പുലര്‍ച്ചെ മൂന്നോടെയാണ് മദ്യലഹരിയിലായിരുന്ന നിസാമിന്‍െറ ക്രൂരമായ ആക്രമണത്തിന് ചന്ദ്രബോസ് ഇരയായത്. കാറിലെത്തിയ നിസാം ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് പറഞ്ഞ് ചന്ദ്രബോസിനോട് തട്ടിക്കയറി. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി മര്‍ദിച്ചു. രക്ഷപ്പെടാനായി ചന്ദ്രബോസ് ഓടി ശോഭാ സിറ്റിക്കകത്തെ കെട്ടിട സമുച്ചയത്തിന് മുന്നിലെ പൂന്തോട്ടത്തിലേക്ക് കയറി. കാറുമായി പിന്നാലെ ചെന്ന നിസാം ചന്ദ്രബോസിനെ പൂന്തോട്ടത്തിനടുത്തുള്ള മതിലിനോട് ചേര്‍ത്ത് രണ്ടുതവണ ഇടിച്ചു. കുഴഞ്ഞുവീണ ചന്ദ്രബോസിനെ കാറില്‍ വലിച്ചുകയറ്റി കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയയിലെത്തിച്ച് മരക്കഷണം കൊണ്ട് തല്ലി. ചന്ദ്രബോസിനൊപ്പം ഉണ്ടായിരുന്ന രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും ഇയാള്‍ ആക്രമിച്ചു. ഷൂസിട്ട കാലുകൊണ്ടും കമ്പി വടി കൊണ്ടും ചന്ദ്രബോസിനെ മര്‍ദിച്ചു. വാരിയെല്ലുകളും കൈയും ഒടിഞ്ഞ നിലയിലാണ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top