കൊക്കൈയ്ന്‍ കേസ്: പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യും

coccainകൊച്ചി: കൊക്കെയ്ന്‍ കേസിലുള്‍പ്പെട്ട രണ്ട് പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. ഒന്നും രണ്ടും പ്രതികളായ കോഴിക്കോട് മാങ്കാവ് സ്വദേശിനി രേശ്മ രംഗസ്വാമി, ബംഗളൂരു സ്വദേശിനി ബ്ലെസി സില്‍വസ്റ്റര്‍ എന്നിവരെ ചോദ്യം ചെയ്യാനാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ടി.എസ്.പി മൂസത് പൊലീസിന് അനുമതി നല്‍കിയത്.

മയക്കുമരുന്നുമായി ബന്ധമുണ്ടെന്ന് പ്രതികള്‍ നേരത്തെ വെളിപ്പെടുത്തിയ ഗോവയിലെ ഫ്രാങ്കോ എന്നയാള്‍ സാങ്കല്‍പിക കഥാപാത്രമാണെന്ന് സ്ഥിരീകരിച്ച അന്വേഷണ സംഘം ഇതിന്‍െറ യഥാര്‍ഥ ഉറവിടം പുറത്തുകൊണ്ടുവരാനാണ് ചോദ്യംചെയ്യലിന് അപേക്ഷ സമര്‍പ്പിച്ചത്.

ഇവര്‍ ഫ്ലാറ്റില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചത് കൂടാതെ, വില്‍പന നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കിയതായും പൊലീസ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപേക്ഷ അംഗീകരിച്ച കോടതി വൈകുന്നേരം ആറുവരെ അന്വേഷണ സംഘത്തിന് ജയിലിലത്തെി ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയത്. അതിനിടെ, പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈമാസം 19 ലേക്ക് മാറ്റി.

ജനുവരി 31ന് പുലര്‍ച്ചെ 12.15 ഓടെയാണ് ഇവര്‍ താമസിച്ചിരുന്ന കലൂര്‍ കതൃക്കടവ് റോഡിലെ കവലക്കല്‍ അമ്പലത്തിന് സമീപത്തെ അപ്പാര്‍ട്മെന്‍റില്‍നിന്ന് പിടികൂടിയത്.

Print Friendly, PDF & Email

Leave a Comment