Flash News

ഇന്ന് ശിവരാത്രി

February 17, 2015 , സ്വന്തം ലേഖകന്‍

ALUVA

ശിവരാത്രിയോടനുബന്ധിച്ച് ആലുവ ശിവക്ഷേത്രവും മണപ്പുറവും ദീപപ്രഭയില്‍

ആലുവ: ചരിത്ര പ്രസിദ്ധമായ ശിവരാത്രി ആഘോഷങ്ങള്‍ക്ക് ആലുവ മണപ്പുറമൊരുങ്ങി. രാത്രി 12ന് മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ നടക്കുന്ന ശിവരാത്രി വിളക്കോടെ ബലിതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങും. ശിവരാത്രി ദിവസത്തിന്‍റെ തുടക്കം മുതല്‍ ബലിയിടാമെന്ന വിശ്വാസവും ഉണ്ട്. നാളെ കറുത്ത വാവായതിനാല്‍ ബലി തര്‍പ്പണത്തിന് വന്‍ തിരക്ക് അനുഭവപ്പെടും. ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ 200ലധികം ബലിത്തറകളൊരുക്കിയിട്ടുണ്ട്. മണപ്പുറത്തെ വൈദ്യുതാലങ്കാരവും പൂര്‍ത്തിയായി. ശിവക്ഷേത്രത്തിലെ പൂജകള്‍ക്ക് ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി മുല്ലപ്പിള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടും മുഖ്യകാര്‍മികത്വം വഹിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top