Flash News

ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശം ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി

February 17, 2015 , സ്വന്തം ലേഖകന്‍

pathriyakeese bava with modi

ന്യൂദല്‍ഹി: പൂര്‍ണ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതര വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷമുണ്ടാക്കാന്‍ ഭൂരിപക്ഷത്തിലോ ന്യൂനപക്ഷത്തിലോ പെട്ട ഒരു മതവിഭാഗത്തെയും അനുവദിക്കില്ല. എല്ലാ മതങ്ങള്‍ക്കും തുല്യ ബഹുമാനം നല്‍കുന്ന സര്‍ക്കാറായിരിക്കും തന്റെത്.

ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചനെയും ഏവുപ്രാസ്യാമ്മയെയും വിശുദ്ധ ഗണത്തിലേക്കുയര്‍ത്തിയത് ദേശീയതലത്തില്‍ ആഘോഷിക്കാന്‍ സിറോ മലബാര്‍ സഭയും ഡല്‍ഹി-ഫരീദാബാദ് രൂപതയും സി.എം.ഐ, സി.എം.സി സന്യാസിസമൂഹവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മോഡി. ബലപ്രയോഗമില്ലാതെ ഓരോ പൗരനും സ്വന്തം ഇഷ്ടമനുസരിച്ച് മതം നിലനിര്‍ത്താനും സ്വീകരിക്കാനുമുള്ള അവകാശം സര്‍ക്കാര്‍ ഉറപ്പുവരുത്തും.

ബുദ്ധന്‍െറയും ഗാന്ധിയുടെയും നാടാണ് ഇന്ത്യ. എല്ലാ മതങ്ങളോടുമുള്ള സമഭാവന ഓരോ ഇന്ത്യക്കാരന്‍െറയും ഡി.എന്‍.എയില്‍ നിര്‍ബന്ധമായും വേണം. ലോകം മതഭിന്നതയുടെ ദശാസന്ധിയില്‍ എത്തിനില്‍ക്കുകയാണെന്നും ഇത് തരണം ചെയ്യാനായില്ലങ്കില്‍ മതഭ്രാന്തിന്‍െറയും രക്തച്ചൊരിച്ചിലിന്‍െറയും മൂഢഭക്തിയുടെയും ഇരുണ്ട നാളുകളിലേക്ക് നാമെറിയപ്പെടുമെന്ന് മോഡി മുന്നറിയിപ്പ് നല്‍കി. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ സാര്‍വലൗകിക സഹിഷ്ണുതയില്‍ ഇന്ത്യ വിശ്വസിക്കുന്നു. വിവേകാനന്ദന്‍ ഈ പറഞ്ഞത് ഈ രാഷ്ട്രത്തിന് മാത്രമല്ല ഈ സര്‍ക്കാറിനുകൂടി നല്ലതാണ്.

സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, നജ്മ ഹിബത്തുല്ല, രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവരും പ്രസംഗിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top