സെന്റ്‌ തോമസ്‌ എക്യൂമെനിക്കല്‍ ഫൗണ്ടേഷന്‌ പുതിയ നേതൃനിര

all

സെന്റ്‌ തോമസ്‌ എക്യൂമെനിക്കല്‍ ഫൗണ്ടേഷന്റെ 2014ലെ വാര്‍ഷിക പൊതുയോഗവും 2015ലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 8 ഞായറാഴ്‌ച വൈകിട്ട്‌ 3 മണിക്ക്‌ വില്ലിസ്റ്റന്‍ പാര്‍ക്കിലുള്ള സി.എസ്‌.ഐ ജൂബിലി മെമ്മോറിയല്‍ ചര്‍ച്ചില്‍ വെച്ച്‌ നടത്തപ്പെട്ടു. റവ. ജോജി കെ. മാത്യുവിന്റെ മഹനീയ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ നിരവധി വൈദീകരും, നിരവധി ഇടവകകളെ പ്രതിനിധാനം ചെയ്ത് പ്രമുഖ വ്യക്തികളും പങ്കെടുത്തു.

2014ലെ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും സ്റ്റാന്‍ലി പാപ്പച്ചനും (സെക്രട്ടറി), ട്രഷററര്‍ സിബു ജേക്കബും യഥാക്രമം അവതരിപ്പിക്കുകയും കരഘോഷങ്ങളോടെ ഏകകണ്ഠമായി പാസാക്കുകയും, 2014ലെ ഭാരവാഹികളുടെ സ്‌തുത്യര്‍ഹമായ സേവനങ്ങള്‍ക്ക്‌ നന്ദി പ്രകാശനം നടത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ 2015ലേക്കുള്ള ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌: റവ. സാമുവേല്‍ ഉമ്മന്‍ (സി.എസ്‌.ഐ മലയാളം കോണ്‍ഗ്രിഗേഷന്‍, സീഫോര്‍ഡ്‌), വൈസ്‌ പ്രസിഡന്റ്‌: റവ.ഫാ. ജോണ്‍ തോമസ്‌ (സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, ജാക്‌സണ്‍ ഹൈറ്റ്‌സ്‌), ലേ വൈസ്‌ പ്രസിഡന്റ്‌: ജോസഫ്‌ വി. തോമസ്‌, റജി വലിയകാലാ (ലോംഗ്‌ ഐലന്റ്‌ മാര്‍ത്തോമാ ചര്‍ച്ച്‌), സെക്രട്ടറി: സിബു ജേക്കബ്‌ (സെന്റ്‌ ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, ഫ്ലോറല്‍ പാര്‍ക്ക്‌), ട്രഷറര്‍: ജിന്‍സണ്‍ പത്രോസ്‌ (സെന്റ്‌ മേരീസ്‌ യാക്കൊബൈറ്റ്‌ ചര്‍ച്ച്‌ ഫ്ലോറല്‍ പാര്‍ക്ക്‌)

ഇതോടൊപ്പം വിവിധ പ്രവര്‍ത്തന കമ്മിറ്റികളേയും കോര്‍ഡിനേറ്റര്‍മാരേയും തെരഞ്ഞെടുത്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി ഏബ്രഹാം തോമസിനേയും, പ്രിയങ്ക തോമസിനേയും കരഘോഷത്തോടെ തിരഞ്ഞെടുക്കുകയുണ്ടായി. സഭാ നടപടികള്‍ പൂര്‍ത്തിയാക്കി നന്ദി പ്രകാശനത്തിനു ശേഷം ലഘുഭക്ഷത്തോടെ യോഗം പര്യവസാനിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment