Flash News

സി.പി.എം നേതാക്കളുടെ ശൈലിയിലും ജീവിതരീതിയിലും പോരായ്മയുണ്ടെന്ന് എസ്.ആര്‍.പി

February 20, 2015 , സ്വന്തം ലേഖകന്‍

1401463676_1401463676_srpതൃശൂര്‍: സംഘടനാ രംഗത്ത് വലിയ പൊളിച്ചെഴുത്ത് വേണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. ഇതിനുള്ള പരിശോധനക്കും തിരുത്തലിനും കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിക്കുകയും അതിന് തുടക്കമിടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സമിതിയംഗമായിരുന്ന പി.ആര്‍. രാജന്‍െറ ചരമവാര്‍ഷിക സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ചേരുന്ന പ്ലീനം കഴിഞ്ഞാല്‍ രാഷ്ട്രീയ സംഘടനാ രംഗത്തുള്ള കാഴ്ചപ്പാട് കൂറേക്കൂടി ശാസ്ത്രീയവും തീക്ഷ്ണവും കാലാനുസൃതവും തെളിമയും ഉള്ളതാകും. സംഘടനാരംഗത്ത് എവിടെയോ പോരായ്മും പിശകുമുണ്ട്. നേതാക്കളുടെ ശൈലിയിലും ജീവിതരീതിയിലും പോരായ്മയുണ്ട്. രാഷ്ട്രീയ നയരേഖ ഭേദഗതികള്‍ക്കും അഭിപ്രായങ്ങള്‍ക്കും 10 ലക്ഷം അംഗങ്ങള്‍ക്കും ഒരുലക്ഷം ഘടകങ്ങള്‍ക്കും അയച്ചിരിക്കുകയാണ്.

അതിതീക്ഷ്ണമായ ആത്മപരിശോധനയാണ് സംഘടനാരംഗത്ത് നടത്താനുള്ളത്. പ്രാദേശിക കക്ഷികളടക്കമുള്ള മതനിരപേക്ഷ- ഇടതുപക്ഷ പാര്‍ട്ടികളുമായി സഹകരിച്ചിട്ടും പാര്‍ട്ടിക്കോ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കോ കരുത്താര്‍ജിക്കാന്‍ കഴിഞ്ഞില്ലന്നും എസ്.ആര്‍.പി ചൂണ്ടിക്കാട്ടി. സി.പി.എം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളുടെ പിറകോട്ടടിയും ചോര്‍ച്ചയും അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പറേറ്റുകളുടെയും വര്‍ഗീയതയുടെയും കൂട്ടുകെട്ടായ ബി.ജെ.പി സര്‍ക്കാര്‍ സാമൂഹിക- സാമ്പത്തിക പരിതസ്ഥിതി വലതുപക്ഷത്തേക്ക് തള്ളിവിട്ടു. സമ്പദ്‌വ്യസ്ഥയുടെ എല്ലാ മേഖലകളിലും വിദേശമൂലധനം കടന്നുവന്നു. കോണ്‍ഗ്രസിനെയോ മതനിരപേക്ഷ ശക്തികളെയോ ആശ്രയിച്ച് ബി.ജെ.പിയെ ഒഴിവാക്കാനാവില്ലന്ന് അനുഭവങ്ങള്‍ പരിശോധിച്ചതില്‍ വ്യക്തമാകുന്നു. ഇടതുപക്ഷത്തിന് കരുത്താര്‍ജിക്കണമെങ്കില്‍ നവ ഉദാരവത്കരണത്തിനെ എതിര്‍ക്കുന്ന ജനങ്ങളെ വര്‍ഗീയതക്കെതിരായ സമരത്തിനൊപ്പം അണിനിരത്തേണ്ടതുണ്ടെന്നും എസ്.ആര്‍.പി അഭിപ്രായപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top