Flash News

ഹിന്ദു വിവാഹമോചനം എളുപ്പമാക്കാന്‍ കൊണ്ടുവന്ന നിയമഭേദഗതി പിന്‍വലിക്കും

February 20, 2015 , സ്വന്തം ലേഖകന്‍

marriageRPJHONL0230512201412Z44Z47 PMന്യൂഡല്‍ഹി: ഹിന്ദു വിവാഹമോചനം എളുപ്പമാക്കുന്നതിന് യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വിവാഹം കഴിക്കാതെയുള്ള സഹവാസം വ്യാപിക്കുമെന്നും കുടുംബബന്ധത്തിന്‍െറ തകര്‍ച്ചക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് നിയമഭേദഗതി പിന്‍വലിക്കുന്നത്.

കൂട്ടിച്ചേര്‍ക്കാനാവാത്ത വിധം ബന്ധം തകര്‍ന്നാല്‍ വിവാഹമോചനം അനുവദിക്കുന്നതിനാണ് 1955ലെ ഹിന്ദു വിവാഹ നിയമത്തിലും 1954ലെ സ്പെഷല്‍ മാര്യേജ് ആക്ടിലും ഭേദഗതി വരുത്തി വിവാഹ നിയമ (ഭേദഗതി) ബില്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്നത്. 2013ല്‍ രാജ്യസഭ ബില്‍ പാസാക്കിയെങ്കിലും ലോക്സഭയില്‍ ചര്‍ച്ചക്കെടുക്കാനായില്ല.

ഇപ്പോഴത്തെ എന്‍.ഡി.എ സര്‍ക്കാര്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ ആദ്യം ഒരുങ്ങിയതാണെങ്കിലും പിന്നീട് പുനരാലോചനക്ക് മാറ്റിവെക്കുകയായിരുന്നു. ബില്ലിനെതിരെ 70ഓളം പരാതികള്‍ ലഭിച്ചതിനാല്‍ സര്‍ക്കാര്‍ പ്രത്യാഘാതങ്ങള്‍ പഠിക്കുകയാണെന്നാണ് നിയമമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞത്.

നിലവിലുള്ള നിയമപ്രകാരം ദമ്പതികള്‍ പരസ്പര സമ്മതത്തോടെ അപേക്ഷ നല്‍കിയാല്‍ വിവാഹമോചനം അനുവദിക്കുന്നതാണ്. എന്നാല്‍, ദമ്പതികളിലൊരാള്‍ വിവാഹമോചനത്തെ എതിര്‍ത്താല്‍ പങ്കാളി കൃത്യമായ കാരണങ്ങള്‍ ബോധിപ്പിച്ചാല്‍ മാത്രമാണ് വിവാഹമോചനം അനുവദിക്കുക. എന്നാല്‍, വിവാഹബന്ധം പാടേ തകര്‍ന്നുവെന്ന് ദമ്പതികളിലൊരാള്‍ വാദിച്ചാല്‍ വിവാഹമോചനം അനുവദിക്കുന്നതാണ് ഭേദഗതി ബില്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top