മുംബൈ സര്‍വകലാശാല വി.സിയെ നീക്കി

rajan-verulkarമുംബൈ: മുംബൈ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് രാജന്‍ വേലൂക്കറെ മഹാരാഷ്ട്ര ഗവര്‍ണര്‍ നീക്കി. വൈസ് ചാന്‍സലറാകാനുള്ള അക്കാദമിക്ക് യോഗ്യതയില്ലന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഉത്തരവ്.

വേലൂക്കറുടെ യോഗ്യത പുഃനപരിശോധിക്കാന്‍ ബോംബെ ഹൈകോടതിയുടെ നിര്‍ദേശപ്രകാരം രൂപം നല്‍കിയ സെര്‍ച് കമ്മിറ്റിയുടെ കണ്ടത്തെലിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മൂന്നു വര്‍ഷമായി വേലൂക്കറുടെ നിയമനത്തിനെതിരെ വിവാദങ്ങള്‍ ഉടലെടുക്കുകയും പൊതുതാല്‍പര്യ ഹരജികള്‍ ഹൈകോടതിയില്‍ സജീവമാകുകയും ചെയ്തിരുന്നു.

തന്‍െറ നിയമനം ചോദ്യംചെയ്ത് മാധ്യമങ്ങളോട് സംസാരിച്ചതിന് സാമ്പത്തിക ശാസ്ത്രാധ്യാപകന്‍ നീരജ് ഹട്ടേക്കറെ വേലൂക്കര്‍ കഴിഞ്ഞവര്‍ഷം പുറത്താക്കിയത് വിവാദമായിരുന്നു. വിദ്യാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് പിന്നീട് നടപടി പിന്‍വലിക്കേണ്ടിവന്നു.

Print Friendly, PDF & Email

Leave a Comment