Flash News

മാഞ്ചി രാജിവെച്ചു; പ്രതിസന്ധി ഒഴിയാതെ ബിഹാര്‍

February 20, 2015 , ഷാഹിദ് വൈപ്പി

1420452528-928പറ്റ്ന: ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട് ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി രാജിവെച്ചു. രാവിലെ പത്തു മണിയോടെ വിശ്വാസ വോട്ട് നടക്കാനിരിക്കെയാണ് ഗവര്‍ണറെ നേരില്‍ കണ്ട് മാഞ്ചി രാജി സമര്‍പ്പിച്ചത്. ബിഹാര്‍ നിയമസഭ പിരിച്ചു വിടണമെന്നും മാഞ്ചി ആവശ്യപ്പെട്ടു. എന്നാല്‍, നിയമസഭ പിരിച്ചു വിടണോ വേണ്ടയോ തുടങ്ങിയ തീരുമാനങ്ങള്‍ ഗവര്‍ണര്‍ പിന്നീട് സ്വീകരിക്കും.

മാഞ്ചിയുടെ ഈ തീരുമാനത്തോടെ പുതിയ പ്രതിസന്ധിയാണ് ബിഹാറില്‍ ഉടലെടുത്തിരിക്കുന്നത്. നിലവില്‍ ബിജെപി പിന്തുണ നല്‍കിയാലും വിശ്വാസ വോട്ടെടുപ്പ് എന്ന കടമ്പ കടക്കില്ലെന്ന തിരിച്ചറിവാണ് മാഞ്ചിയെ രാജിക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നിതീഷ് രാജിവെച്ച ഒഴിവിലാണ് ഒമ്പതു മാസം മുമ്പ് മുഖ്യമന്ത്രിയായി മാഞ്ചി എത്തുന്നത്. പിന്നീട് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ആഗ്രഹം കാണിച്ചെങ്കിലും മാഞ്ചി പദവി വിട്ടുകൊടുക്കാന്‍ താല്‍പ്പര്യം കാണിക്കാതിരിക്കുകയും, പാര്‍ട്ടി മാഞ്ചിയെ തഴയുകയും ചെയ്യുകയുമായിരുന്നു. തുടര്‍ന്നായിരുന്നു ബിഹാറില്‍ രാഷ്ട്രീയ അനിശ്ചിതത്വം സംജാതമായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top