മൈസൂര്‍: പ്രേതബാധ ആരോപിച്ച് കോടതിമുറി 10 മാസം അടച്ചിട്ടു. മൈസൂര്‍ ഒന്നാം ക്ലാസ് അഡീഷനല്‍ സെഷന്‍സ് ജഡ്ജിയുടെ മുറിയാണ് 2014 മേയ് മുതല്‍ അടച്ചിട്ടിരിക്കുന്നത്. ഇപ്പോള്‍ സ്റ്റോര്‍ മുറിയായി ഉപയോഗിക്കുന്ന ഇവിടെ, പൊട്ടിയ കസേരകളും മേശകളും കൂട്ടിയിട്ടിരിക്കുകയാണ്. സംഭവത്തിനെതിരെ അഭിഭാഷകര്‍ രംഗത്തുവന്നു.
ഈ കോടതിയിലെ ഒരു ജഡ്ജി കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച ശേഷമാണ് കോടതിമുറിക്ക് പ്രേതബാധയുണ്ടെന്ന പ്രചാരണം ഉയര്‍ന്നത്. പിന്നീട്, അധികൃതര്‍ മുറി തുറക്കുകയോ ഇവിടെ ജഡ്ജിയെ നിയമിക്കുകയോ ചെയ്തില്ല. മുറി തുറക്കരുതെന്നും പ്രത്യേക പൂജകള്‍ക്കു ശേഷമേ ഇവിടെ കോടതി കൂടാന്‍ പറ്റൂ എന്നുമാണത്രെ ജ്യോതിഷിമാര്‍ പറഞ്ഞത്. അന്ധവിശ്വാസത്തിനെതിരെ ഒരുസംഘം അഭിഭാഷകര്‍ ജില്ലാ സെഷന്‍സ് ജഡ്ജിയെയും ബാര്‍ അസോസിയേഷനെയും സമീപിച്ചിരിക്കുകയാണ്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news