ബീഹാറില്‍ നിതീഷ്കുമാര്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും

1424439954-9877ബീഹാര്‍: ജിതന്‍ റാം മാഞ്ചി രാജിവെച്ചതോടെ ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ്കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയാകും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് നിതീഷ്കുമാര്‍ അറിയിച്ചു. കേവല ഭൂരിപക്ഷത്തിനാവശ്യമായ 117 അംഗങ്ങളെ സംഘടിപ്പിക്കുന്നതില്‍ പരാജയപ്പെട്ട മാഞ്ചി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു.

243 അംഗ ബിഹാര്‍ നിയമസഭയില്‍ ജനതാദള്‍ യുവിന് 115 അംഗങ്ങളുണ്ട്. ഇതില്‍ ഭൂരിപക്ഷവും നിതീഷിനൊപ്പമാണ്. ലാലുപ്രസാദ് യാദവിന്‍െറ രാഷ്ട്രീയ ജനതാദളിന്‍െറ 24 അംഗങ്ങള്‍, അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍, രണ്ടു സ്വതന്ത്രര്‍, ഒരു സി.പി.ഐ അംഗം എന്നിവരുടെ പിന്തുണയും നിതീഷിനുണ്ട്. മറുവശത്ത്, 87 അംഗങ്ങളുള്ള ബി.ജെ.പി പിന്തുണയിലായിരുന്നു മാഞ്ചിയുടെ പ്രതീക്ഷ.

12 വിമത ജനതാദള്‍ യു അംഗങ്ങളും സാധ്യത കല്‍പിക്കപ്പെടുന്ന മൂന്നു സ്വതന്ത്രര്‍കൂടി വോട്ടുചെയ്താലും കേവലഭൂരിപക്ഷത്തിന് 15 അംഗങ്ങളുടെ കുറവുണ്ടാകും. നാല് മാഞ്ചി വിഭാഗം എം.എല്‍.എമാരെ വിശ്വാസ വോട്ടെടുപ്പില്‍നിന്ന് പട്ന ഹൈകോടതി വിലക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മാഞ്ചി രാജി സമര്‍പ്പിച്ചത്. തനിക്കൊപ്പമുള്ളവര്‍ക്ക് വധഭീഷണി ഉള്‍പ്പെടെ ഉണ്ടായ സാഹചര്യത്തിലാണ് രാജിയെന്ന് മാഞ്ചി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment