Flash News

മാര്‍ച്ച് 14 ശനിയാഴ്ച ഡാളസ്സില്‍ സംഗീത സായാഹ്നം

February 21, 2015 , പി.പി ചെറിയാന്‍

Sangatheemഗാര്‍ലന്റ്: കേരളാ അസ്സോസിയേഷന്‍ ഓഫ് ഡാളസ് മാര്‍ച്ച് 14 ശനിയാഴ്ച ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ ഗായികാ ഗായകന്മാരെ അണിനിരത്തി കൊണ്ട് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് മൂന്നര മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക. സിനിമാ, നാടക, ലളിത ഗാനങ്ങള്‍ ആലപിക്കുന്നവര്‍ക്ക് അതിനുള്ള വേദിയൊരുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍‌പര്യമുള്ളവര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യൂ, റോയ് കൊടുവത്ത്, ബാബു കണ്ടോത്ത് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 293 8851, 972 569 7165, 469 463 6869 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top