Flash News

കേരളത്തിലെങ്ങും വി.എസ് അനുകൂല പോസ്റ്റര്‍

February 22, 2015 , സ്വന്തം ലേഖകന്‍

2/22/2015 5:33 AM

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് അനുകൂലമായി കേരളത്തിലും ന്യൂദല്‍ഹിയിലും പോസ്റ്ററുകള്‍. ഡല്‍ഹി കേരളാ ഹൗസിനു സമീപമാണ് വി.എസ്. അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കുറുക്കന്മാര്‍ക്ക് വിട്ടുകൊടുക്കാതെ തള്ളക്കോഴി ചിറകിനടിയില്‍ സംരക്ഷിച്ചു നിര്‍ത്തുംപോലെ പ്രസ്ഥാനത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത് വി.എസ് ആണെന്നു പറയുന്ന പോസ്റ്ററില്‍ പിണറായിയെ ‘അയാള്‍’ എന്നുവിളിച്ച് യൂദാസെന്നും ഗോര്‍ബച്ചേവ് എന്നും ആക്ഷേപിക്കുന്നു.

കോട്ടയം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുടനീളം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര ഹൈസ്കൂള്‍ പരിസരത്ത് പോസ്റ്റര്‍ പതിച്ചു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ഡി.വൈ.എഫ്.ഐയുടെ പേരില്‍ വാര്‍ത്താബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.

സി.പി.എം കൊടുങ്ങല്ലൂര്‍ ഏരിയാ കമ്മിറ്റിയുടെ പരിധിയില്‍ വരുന്ന പി. വെമ്പല്ലൂര്‍ ലോക്കല്‍ കമ്മിറ്റി പ്രദേശമായ കട്ടന്‍ബസാറിലെ കുഴിയാര്‍ യൂനിറ്റിന്‍െറ വാര്‍ത്താ ബോര്‍ഡിലാണ് വി.എസിന് പിന്തുണ അറിയിച്ചുള്ള വാചകങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

എറണാകുളത്ത് മുളന്തുരുത്തിയില്‍ സി.പി.എം വിമതരുടെ നേതൃത്വത്തില്‍ വി.എസ് അനുകൂല പ്രകടനം നടന്നു. സി.പി.എം വിട്ട് എ.പി.വര്‍ക്കി ജനകീയ സമിതി എന്ന പേരില്‍ പുതിയ സംഘടന രൂപവത്കരിച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top