ഇരട്ടകളില്‍ രണ്ടാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി

bath tubഹ്യൂസ്റ്റണ്‍: ബാത്ടബ്ബിലുള്ള വെള്ളത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ 15 മാസം പ്രായമുള്ള ഇരട്ട സഹോദരിമാരില്‍ രണ്ടാമത്തെ കുട്ടിയും മരിച്ചതായി ഇന്നലെ (ഫെബ്രുവരി .23 തിങ്കളാഴ്ച) പിയര്‍ലന്റ് പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ഹ്യൂസ്റ്റണ്‍ ക്രിസ്റ്റല്‍ ലേക്ക് സര്‍ക്കിളിലുള്ള വീടിനകത്തുള്ള ബാത്ത്ടബ്ബില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പോലീസില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാഞ്ഞെത്തിയ മെഡിക്കല്‍ ടീം ഇരുവരേയും കെയര്‍ ഫ്ലൈറ്റില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഒരാള്‍ ആ ദിവസം തന്നെ മരിച്ചിരുന്നു. ലൈഫ് സപ്പോര്‍ട്ടില്‍ ആയിരുന്ന കുട്ടിയുടെ സപ്പോര്‍ട്ട് എടുത്തു മാറ്റിയതിനെ തുടര്‍ന്ന് ഏതാനും മിനിട്ടുകള്‍ക്കകം മരണം സ്ഥിരീകരിച്ചു.

സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന മാതാവാണ് വിവരം പോലീസിനെ അറിയിച്ചത്. കുട്ടികള്‍ എങ്ങനെ ബാത്ത്ടബ്ബില്‍ വീണു എന്ന് പോലീസ് അന്വേഷിച്ചുവരുന്നു. മാതാപിതാക്കളുടെ അശ്രദ്ധയാണോ കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ബ്രിസോറിയൊ കൗണ്ടി ഡിസ്ട്രിക്റ്റ് ഓഫീസ് പരിശോധിച്ചു വരികയാണ്. ഇതുവരെ നടപടികള്‍ ഒന്നും പോലീസ് സ്ഥീകരിച്ചിട്ടില്ല. ഓട്ടോപ്സി റിസല്‍ട്ട് ലഭിച്ചതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂ എന്നും അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

twins phoo

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment