Flash News

ഫോമാ കേരള കണ്‍‌വന്‍ഷന്‍ ചെയര്‍മാനായി ഡോ. ജേക്കബ്‌ തോമസ്‌ തിരഞ്ഞെടുക്കപ്പെട്ടു

February 24, 2015 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌, ഫോമാ ന്യൂസ്‌ ടീം ചെയര്‍മാന്‍

IMG_3500ന്യൂയോര്‍ക്ക്‌: 2015, ഓഗസ്റ്റ്‌ ഒന്നാം തീയതി തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ വച്ച് നടക്കുന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരികാസിന്റെ കേരള കണ്‍‌വന്‍ഷന്റെ ചെയര്‍മാനായി ന്യൂയോര്‍ക്ക്‌ മെട്രോ റീജിയണ്‍ വൈസ് പ്രസിഡന്റ് ഡോ. ജേക്കബ്‌ തോമസ്സിനെ തിരഞ്ഞെടുത്തു.

1984-ല്‍ അമേരിക്കന്‍ ഐക്യ നാടുകളിലേക്ക് കുടിയേറിയ അദ്ദേഹം യു.എസ്. നാവിക സേനയില്‍ സേവനം അനുഷ്ഠിക്കുകയും, സ്റ്റാംഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, കെന്നഡി വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്ദര ബിരുദവും, ഡോക്‌ടറേറ്റും കരസ്ഥമാക്കി.

1994-ല്‍ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിലൂടെയാണു അദ്ദേഹം അമേരിക്കയില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായത്. പിന്നീടു 2004-ല്‍ സംഘടയുടെ ട്രഷററായും, 2006-ല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

2007-ല്‍ മലയാളി സമാജം ഓഫ് ന്യൂയോര്‍ക്ക്‌ എന്ന സംഘടന സ്ഥാപിക്കാന്‍ വലിയൊരു പങ്ക് അദ്ദേഹം വഹിക്കുകയും, പിന്നീട് സംഘടനയുടെ പ്രസിഡന്റും ചെയര്‍ പേഴ്സണ്‍ ആയും സേവനമനുഷ്ഠിക്കുകയും ചെയ്തു.

Dr Jacob Thomas2000-ല്‍ കേരള റോമന്‍ കാത്തലിക് അസോസിയേഷന്‍ സുവനീര്‍ എഡിറ്റര്‍ ആയും, 2007-ല്‍ നാലാമതും, 2010-ല്‍ അഞ്ചാമതും അന്തര്‍ദേശീയ കേരള റോമന്‍ കാത്തലിക് കണ്‍വെന്‍ഷനും വിജയകരമായി നടത്തിയ അദ്ദേഹത്തെ, ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി “സമുദായ ബന്ധു” അവാര്‍ഡ്‌ നല്‍കി ആദരിച്ചു. ആര്‍ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കലായിരുന്നു അദ്ദേഹത്തിനു അവാര്‍ഡ്‌ നല്കിയത്.

അനേക വര്‍ഷം വിവിധ മേഖലകളില്‍ പ്രവര്‍ത്തന പരിചയവും പാടവവുമുള്ള ഡോ. ജേക്കബ് തോമസിന്റെ മേല്‍നോട്ടത്തില്‍ ഫോമാ കേരള കണ്‍വെന്‍ഷന്‍ വന്‍ വിജയമായിരിക്കുമെന്ന് ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേലും, സെക്രട്ടറി ഷാജി എഡ്വേര്‍ഡും, ട്രഷറര്‍ ജോയി ആന്തണിയും അഭിപ്രായപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top