കാലാവധി കഴിഞ്ഞ തീറ്റ കഴിച്ച 74 മുയല്‍ കുഞ്ഞുങ്ങള്‍ ചത്തു; 95,240 രൂപ പിഴ

godrej-agrovetമഞ്ചേരി: കാലാവധി കഴിഞ്ഞ തീറ്റ കഴിച്ച 74 മുയല്‍ കുഞ്ഞുങ്ങള്‍ ചത്ത സംഭവത്തില്‍ കാലിത്തീറ്റ വിതരണ സ്ഥാപനം 95,240 രൂപ പിഴയടക്കണമെന്ന് വിധി. മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതിയില്‍ കൊണ്ടോട്ടി ഒളവട്ടൂര്‍ മരുതുംകുഴിയില്‍ ഉണ്ണിപ്പരവന്‍ നല്‍കിയ പരാതിയിലാണ് വിധി.

എറണാകുളം കാലടിയിലെ ഗോദ്റേജ് അഗ്രോവെറ്റ്, കോയമ്പത്തൂര്‍ കേന്ദ്രമായ ഗോദ്റേജ് അഗ്രോവെറ്റ് അനിമല്‍ ഫീഡ്സ് സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തത്. 2010 ഫെബ്രുവരി 12നാണ് ഉണ്ണിപ്പരവന്‍ മുയലുകള്‍ക്ക് പത്ത് ചാക്ക് തീറ്റ വാങ്ങിയത്. ഇത് നല്‍കിയതോടെ മുയല്‍ കുഞ്ഞുങ്ങള്‍ക്ക് വയറിളക്കം ബാധിക്കുകയും കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്തു.

കാലിത്തീറ്റ ചാക്കില്‍ നിര്‍മാണ തീയതി 2001 ജനുവരി 20 എന്ന് മുദ്ര ചെയ്തിട്ടുണ്ടെങ്കിലും കാലഹരണപ്പെടുന്ന തീയതി കാണിച്ചിരുന്നില്ല. ഒമ്പത് വര്‍ഷം മുമ്പ് ഉല്‍പാദിപ്പിച്ച കാലിത്തീറ്റയാണ് വില്‍പന നടത്തിയത്.

Print Friendly, PDF & Email

Leave a Comment