Flash News

ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും, വി.എസ് മെരുങ്ങുമെന്ന് പ്രതീക്ഷ

February 25, 2015 , സ്വന്തം ലേഖകന്‍

sitaram-yechoriതിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. സി.പി.എമ്മില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനം ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

വി.എസ് എഴുതിയ വിയോജനക്കുറിപ്പിലെ ആവശ്യങ്ങള്‍ ചര്‍ച്ചക്കെടുത്താല്‍ അദ്ദേഹത്തെ മെരുക്കാനാകുമെന്നാണ് കേന്ദ്രനേതൃത്വം കരുതുന്നത്. ഇതനുസരിച്ച് ഒരാഴ്ചക്കുള്ളില്‍ വി.എസിനെ ഡല്‍ഹിക്ക് വിളിപ്പിക്കും. വി.എസുമായി ബന്ധപ്പെട്ട പ്രശ്നം പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് പരിഹരിക്കാനാണ് നീക്കം. പ്രശ്നം നിലനിര്‍ത്തി പാര്‍ട്ടി കോണ്‍ഗ്രസ് ചേരാനാവില്ലന്ന് സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള എന്നിവര്‍ പ്രകാശ് കാരാട്ടിനെ അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലുള്ളതിനാല്‍ കേരളത്തിലും പാര്‍ട്ടിക്ക് പ്രശ്നം തീര്‍ക്കണമെന്നുണ്ട്.

കേന്ദ്ര കമ്മിറ്റിയുടെ രാഷ്ട്രീയ അടവുനയരേഖ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് രണ്ടിന് സംസ്ഥാന കമ്മിറ്റി ചേരും. സംസ്ഥാന കമ്മിറ്റിയില്‍ വി.എസ് പങ്കെടുക്കുന്നില്ലങ്കില്‍ നിയമസഭാ കക്ഷി യോഗത്തിനും എത്തില്ല. പ്രശ്നം പരിഹരിക്കപ്പെട്ടില്ലങ്കില്‍ നിയമസഭയില്‍ നിന്നുതന്നെ വി.എസ് മാറിനില്‍ക്കാനിടയുണ്ട്. അപ്പോള്‍ പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലാകും. അതുകൊണ്ട് നിയമസഭാ സമ്മേളനം തുടങ്ങുന്നതിനുമുമ്പ് പ്രശ്നപരിഹാരം അത്യാവശ്യമാണ്. ഇതാണ് സംസ്ഥാന നേതൃത്വം പി.ബിയെ ധരിപ്പിച്ചിരിക്കുന്നത്.

ദേശീയ സെക്രട്ടറി ആവശ്യപ്പെട്ടിട്ടും വി.എസ് സമ്മേളനത്തിന് വരാതിരുന്നതിലെ ഗുരുതരമായ അച്ചടക്കലംഘനം സംസ്ഥാന നേതൃത്വം പി.ബിക്കും കേന്ദ്ര കമ്മിറ്റിക്കും മുന്നിലത്തെിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ സംസ്ഥാന സമിതിയുടെ അംഗീകാരമില്ലാതെ പ്രമേയം പ്രസിദ്ധപ്പെടുത്തിയ സെക്രട്ടേറിയറ്റ് നടപടിയും കേന്ദ്രനേതൃത്വം പരിശോധിക്കും.

വി.എസ് ഇറങ്ങിപ്പോയത് ഗൗരവമായാണ് കേന്ദ്രനേതൃത്വം കാണുന്നത്. പി.ബി തീരുമാനപ്രകാരം ജനറല്‍ സെക്രട്ടറി നിര്‍ദേശിച്ചിട്ടും വി.എസ് മടങ്ങാത്തതും പരസ്യ പ്രസ്താവന ഇറക്കിയതും നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു. വി.എസിനോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് നേതൃത്വത്തിന്. വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top