Flash News

കെജ്രിവാള്‍ വാക്കു പാലിച്ചു; ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് പകുതിയായി കുറച്ചു !!

February 25, 2015 , ആന്‍സി വര്‍ഗീസ്

aapന്യൂഡല്‍ഹി : അധികാരത്തിലേറിയ ഉടന്‍ തന്നെ വാക്കു പാലിച്ചിരിക്കുകയാണ് എഎപി സര്‍ക്കാര്‍. ഡല്‍ഹിയില്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് പകുതിയാക്കി കുറച്ചു കൊണ്ട് എഎപി സര്‍ക്കാര്‍ ഉത്തരവിട്ടു. ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയാണ്‌ മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചത്‌.

പ്രതിമാസം 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കാണ് നിരക്കില്‍ 50 ശതമാനം കുറവ് ലഭിക്കുക. ആദ്യം അധികാരത്തിലെത്തിയപ്പോഴും എഎപി സര്‍ക്കാര്‍ 400 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് നിരക്ക് കുറച്ചിരുന്നു. ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ അയയ്‌ക്കാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്‌ തൊട്ടു പിന്നാലെ അരവിന്ദ്‌ കെജ്രിവാള്‍ സാമ്പത്തിക ഊര്‍ജ്‌ജ വകുപ്പ്‌ ജീവനക്കാരോട്‌ ആവശ്യപ്പെട്ടിരുന്നു. അതേസമയം വൈദ്യുത രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ ഇതിലൂടെ നേരിടുന്ന നഷ്‌ടം സര്‍ക്കാര്‍വഹിക്കുമോ എന്നതില്‍ ഒരു വ്യക്‌തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ വിദഗ്‌ദ്ധരുടെ പരിചയസമ്പത്ത്‌ തേടിയിരിക്കുകയാണ്‌ കെജ്രിവാള്‍.

ഇതിനു പുറമെ ഓരോ കുടുംബത്തിനും എല്ലാമാസവും 20,000 ലിറ്റര്‍ ശുദ്ധജലം സൗജന്യമായി ലഭിക്കുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. എഎപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു വൈദ്യുതി നിരക്ക് കുറയ്ക്കുക എന്നതും വെള്ളം എത്തിക്കുക എന്നതും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top