Flash News

മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേശ് യാദവ് രാജിവെച്ചു

February 26, 2015 , സ്വന്തം ലേഖകന്‍

rny-400x315ന്യൂഡല്‍ഹി: പ്രഫഷനല്‍ പരീക്ഷാ ബോര്‍ഡ് അഴിമതിയില്‍ അകപ്പെട്ട മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേശ് യാദവ് രാജിവെച്ചു. സ്ഥാനമൊഴിയാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി.

ഫോറസ്റ്റ് ഗാര്‍ഡ് തസ്തികയിലേക്ക് നടന്ന നിയമനത്തില്‍ ക്രമക്കേട് നടത്തിയതായി അന്വേഷണത്തില്‍ കണ്ടത്തെിയതിനാല്‍ യാദവിനെതിരെ കഴിഞ്ഞ ദിവസം അന്വേഷണസംഘം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വഞ്ചനയടക്കമുള്ള കുറ്റങ്ങള്‍ക്കാണ് കേസ് എടുത്തത്. ഇത്തരം കേസില്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ആദ്യ ഗവര്‍ണറാണ് യാദവ്.

കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം യാദവിന്‍െറ പേര് സീല്‍ ചെയ്ത കവറിലാക്കി ഹൈകോടതിയില്‍ ആദ്യം സമര്‍പ്പിച്ചിരുന്നു. രണ്ടാഴ്ചമുമ്പ് ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച മറ്റൊരു കുറ്റപത്രത്തില്‍ രാം നരേഷ് യാദവിന്‍െറ മകന്‍ ശൈലേഷിന്‍െറ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.

പദവിയൊഴിയാന്‍ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസില്‍നിന്ന് സമ്മര്‍ദമുയര്‍ന്നെങ്കിലും യാദവ് ആദ്യം രാജിക്ക് തയാറായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. യു.പി.എ സര്‍ക്കാര്‍ നിയമിച്ച യാദവിന് 2016 സെപ്റ്റംബര്‍ വരെ കാലാവധിയുണ്ടായിരുന്നു.

അതേ സമയം, നിയമന തട്ടിപ്പിന്‍െറ അഞ്ചു ശതമാനം മാത്രമേ പുറത്തുവന്നിട്ടുള്ളൂവെന്ന് അഴിമതി പുറത്തുകൊണ്ടുവന്ന സാമൂഹിക പ്രവര്‍ത്തകനും ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ധനുമായ പ്രശാന്ത് പാണ്ഡെ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top