അമേരിക്കന്‍ ടോപ്പ് മോഡല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു; 19കാരന്‍ അറസ്റ്റില്‍

modelkilled

നോര്‍ത്ത് കരോളിന: കഴിഞ്ഞ വര്‍ഷത്തെ അമേരിക്കന്‍ ടോപ്പ് മോഡല്‍ മിര്‍ഹാന പുഹര്‍ (19), ബോയ്ഫ്രണ്ട് ജൊനാഥന്‍ (23), റൂം മേറ്റും അടുത്ത സുഹൃത്തുമായ അസ്മര്‍ ഗാര്‍സിയ (21) എന്നിവര്‍ ചാര്‍ലറ്റിലുള്ള വസതിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

പുഹറിനെ സന്ദര്‍ശിക്കാനെത്തിയ കൂട്ടുകാരനാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടവിവരം ഫെബ്രുവരി 24 ചൊവ്വാഴ്ച പോലീസിനെ അറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊലപാതകത്തിന് ഉത്തരവാദിയെന്ന് കരുതപ്പെടുന്ന 19 വയസ്സുകാരനായ ഇമ്മാനുവേല്‍ ഇസൂസിനെ ഇന്നലെ (ബുധനാഴ്ച) പോലീസ് അറസ്റ്റു ചെയ്തു.

പന്ത്രണ്ടു വയസ്സില്‍ മോഡലിംഗ് ആരംഭിച്ച മിര്‍ഹാന പുഹര്‍ സെര്‍ബിയന്‍ വംശജയാണ്. മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പോലും മിര്‍ഹാനക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചിട്ടില്ല.

ലഹരി മരുന്നുമായി ബന്ധപ്പെട്ടായിരിക്കാം കൊലപാതകങ്ങള്‍ നടന്നിരിക്കുന്നതെന്ന് നോര്‍ത്ത് കരോളിനാ പോലീസ് പറയുന്നു. കൊലപാതകക്കേസ്സില്‍ പിടിയിലായ പത്തൊമ്പതുകാരന്‍ ഞായറാഴ്ച ചാര്‍ലറ്റ് മൈക്രോട്ടല്‍ ഇന്‍ പാര്‍ക്കിംഗ് ലോട്ടില്‍ ഒരാള്‍ വെടിയേറ്റു മരിച്ച കേസ്സിലും പ്രതിയാണോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു.

model 2

model

Print Friendly, PDF & Email

Leave a Comment