ഞാന്‍ സഹായിച്ചിരുന്നുവെങ്കില്‍ മണിലാല്‍ ഇപ്പോള്‍ ജയിലില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി

oommanതിരുവനന്തപുരം: സോളാര്‍ കേസില്‍ ആരെയും വ‍ഴി വിട്ട് സഹായിച്ചിട്ടില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ സഹായിച്ചിരുന്നുവെങ്കില്‍ മണിലാല്‍ ഇപ്പോള്‍ ജയിലില്‍ ഉണ്ടാകുമായിരുന്നില്ലെന്നും ആരു വിളിച്ചാലും താന്‍ തന്നെയാണ്​ ഫോണ്‍ എടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ സംഭാഷണം ചോര്‍ത്തി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ആരും ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നേരത്തെ സോളാര്‍ കേസിലെ പ്രതിക്കായി മുഖ്യമന്ത്രി ഇടപെട്ടുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണവും ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതുകൂടാതെ റിജേഷിനെ സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു.

Print Friendly, PDF & Email

Leave a Comment