നിസാമിന്‍െറ ബംഗളൂരു യാത്രയില്‍ അസ്വാഭാവികതയുണ്ടെങ്കില്‍ പരിശോധിക്കും -ഡി.ജി.പി

nisam-hospital__smallതൃശൂര്‍: മുഹമ്മദ് നിസാമുമൊത്ത് പൊലീസ് ബംഗളൂരുവിലേക്ക് നടത്തിയ തെളിവെടുപ്പ് യാത്രയില്‍ അസ്വാഭാവികതയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം. കസ്റ്റഡിയിലുള്ളയാള്‍ പ്രതി ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും തടയാനാവില്ല. ഏത് സാഹചര്യത്തിലാണ് ഉപയോഗിച്ചതെന്ന് പരിശോധിക്കും. യാത്രക്ക് ഉപയോഗിച്ച വാഹനത്തെക്കുറിച്ച് സംശയമുണ്ടെങ്കില്‍ അതും പരിശോധിക്കുമെന്ന് ഡി.ജി.പി പറഞ്ഞു.

രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ പൊലീസ് ഡ്യൂട്ടി മീറ്റിന് എത്തിയതായിരുന്നു ഡി.ജി.പി. നിസാം ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളയാളാണെന്നും ഫോണ്‍ ഉപയോഗിക്കുന്നതില്‍ കര്‍ശന വിലക്കില്ലന്നും സിറ്റി പൊലീസ് കമീഷണര്‍ ആര്‍. നിശാന്തിനി പറഞ്ഞു. തെളിവെടുപ്പിന്‍െറ ഭാഗമായാണ് നിസാമിന് ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്നാണ് അറിവ്. ഇക്കാര്യത്തില്‍ മാനുഷിക പരിഗണനയുമാവാം. മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും കമീഷണര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment