സൗത്ത് വെസ്റ്റ് റീജിയണ്‍ മാര്‍ത്തോമ യുവജന സംഖ്യം പട്ടക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

all

മസ്‌കിറ്റ് (ഡാളസ്) : മൂന്ന് വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കി സ്ഥലം മാറിപ്പോകുന്ന സൗത്ത് വെസ്റ്റ് റീജിയണിലുള്ള മാര്‍ത്തോമാ പട്ടക്കാര്‍ക്ക് സൗത്ത് വെസ്റ്റ് റീജിയണ്‍ യുവജന സംഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ നിര്‍ഭരമായ യാത്രയപ്പ് നല്‍കി. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ഫെബ്രുവരി 21 ശനിയാഴ്ച റവ. സാം മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ സഖ്യം സെക്രട്ടറി അജു മാത്യു സ്വാഗതമാശംസിച്ചു.

സഭയായി തങ്ങളെ ഏല്‍പിച്ച ഉത്തരവാദിത്വം പൂര്‍ണ്ണമായും നിറവേറ്റുവാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഇടവകകളിലെ കാലാവധി പൂര്‍ത്തീകരിച്ചു സഭ ഏല്‍പിക്കുന്ന പുതിയ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകുന്നതെന്ന് സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് പട്ടക്കാര്‍ പറഞ്ഞു.

റവ. ജോസ് സി. ജോസഫ് മാത്യു (ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച്), റവ. ഓ.സി കുര്യന്‍ (സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച്), റവ. സജി തോമസ് (സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച്), റവ. ഷിബി അബ്രഹാം (ഒക്കലഹോമ ചര്‍ച്ച്), റവ. ജോര്‍ജ്ജ് ജേക്കബ് (യൂത്ത് ചാപ്ലൈന്‍ ഡാളസ്), റവ. റോയ് തോമസ് (ഹൂസ്റ്റണ്‍, യൂത്ത് ചാപ്ലൈന്‍), എന്നിവരാണ് സ്ഥലം മാറിപ്പോകുന്ന പട്ടക്കാര്‍.

യാത്രയയപ്പ് യോഗത്തില്‍ യുവജന സംഖ്യത്തെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ബാബു പി. സൈമണ്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. ട്രഷറര്‍ ജോബി ജോണ്‍ നന്ദി പറഞ്ഞു. യുവജന സംഖ്യം സമാഹരിച്ച ഉപഹാരവും പട്ടക്കാര്‍ക്കും നല്‍കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment