മാംസ്യാഹാരം വൃക്ക രോഗികള്‍ക്കു ദോഷകരമെന്ന് ഗവേഷണ റിപ്പോര്‍ട്ട്

Kidney11വാഷിംഗ്ടണ്‍: വൃക്ക രോഗികള്‍ മാസം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലക്കുന്നതിനുള്ള സാധ്യതകള്‍ മൂന്നിരട്ടി വര്‍ദ്ധിപ്പിക്കുമെന്ന് ഇതിനെക്കുറിച്ച് നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. പഴവര്‍ഗ്ഗങ്ങളും, പച്ചക്കറിയും കഴിക്കുന്നവരില്‍ വൃക്ക രോഗം കണ്ടെത്തുന്നത് വിരളമാണെന്നും സര്‍വ്വെ പറയുന്നു.

ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ത്ഥിയുമായ തനുശ്രീ ബാനര്‍ജി ഉള്‍പ്പെടെയുള്ള ഗവേഷണ സംഘത്തിന്റേതാണ് പുതിയ കണ്ടുപിടുത്തം. നാഷ്ണല്‍ ഹെല്‍ത്ത് ആന്റ് ന്യൂട്രീഷന്‍ 1486 പ്രായപൂര്‍ത്തിയായ വൃക്ക രോഗികളെയാണ് പഠന വിധേയമാക്കിയത്.

ആസിഡിന്റെ അളവു കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നവരിലാണ് വൃക്ക രോഗം ധാരാളമായി കണ്ടുവരുന്നത്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വൃക്ക രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.

2008ല്‍ തനുശ്രീ ബാനര്‍ജി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോ സ്റ്റാറ്റിസ്റ്റിക്ക്‌സില്‍ പി.എച്ച്.ഡി നേടിയതിനു ശേഷമാണ് കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി ചേര്‍ന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment