അച്ചാമ്മ ജോസഫ് (തങ്കമ്മ-91) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ACHAMMA JOSEPH (91)ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ താമസമായിരുന്ന പുനലൂര്‍ ഗ്രേസ് വില്ലയില്‍ പരേതനായ കെ.സി. ജോസഫിന്റെ ഭാര്യ ശ്രീമതി അച്ചാമ്മ ജോസഫ് (തങ്കമ്മ-91) വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഫെബ്രുവരി 26-ാം തിയ്യതി കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. സംസ്ക്കാരം മാര്‍ച്ച് 2-ാം തിയ്യതി തിങ്കളാഴ്ച സ്റ്റാറ്റന്‍ ഐലന്റ് മൊറാവിയന്‍ സെമിത്തേരിയില്‍.

ജേക്കബ് ജോസഫ്, സാം ജോസഫ്, അന്നമ്മ ജോണ്‍, ചേച്ച ജോണ്‍, സോളി മാത്യു (എല്ലാവരും സ്റ്റാറ്റന്‍ ഐലന്റ്, ന്യൂയോര്‍ക്ക്) എന്നിവര്‍ മക്കളും റോസമ്മ ജോസഫ്, ലിസി ജോസഫ്, ജോണ്‍ ഏബ്രഹാം, ജോര്‍ജ് വി. ജോണ്‍, ഫിലിപ്പ് മാത്യു എന്നിവര്‍ ജാമാതാക്കളുമാണ്.

മാര്‍ച്ച് 1-ാം തിയ്യതി ഞായറാഴ്ച വൈകുന്നേരം 5:00 മണിമുതല്‍ രാത്രി 9:00 മണിവരെ പൊതുദര്‍ശനവും ശുശ്രൂഷകളൂം മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടത്തപ്പെടുന്നു. തിങ്കളാഴ്ച (മാര്‍ച്ച് 2) രാവിലെ 10 മണിക്ക് നടക്കുന്ന സംസ്ക്കാര ശുശ്രൂഷയെത്തുടര്‍ന്ന് 12 മണിക്ക് മൊറാവിയന്‍ സെമിത്തേരിയില്‍ സംസ്ക്കാരം. ബന്ധുക്കളും സുഹൃത്തുക്കളും ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

VIEWING:
Mathews Funeral Home
2508 Victory Blvd.
Staten Island, New York 10314
Phone: (718) 761 5544

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം ജോസഫ് (917) 348 7738

Print Friendly, PDF & Email

Leave a Comment