ബംഗളൂരു: കരള്‍ രോഗത്തെതുടര്‍ന്ന് ബംഗളൂരുവിലെ എച്ച്.സി.ജി ആശുപത്രിയില്‍ ചികിത്സയിലുള്ള സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. വൃക്ക, നാഡീവ്യൂഹം, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം മന്ദഗതിയിലായി.
ഡല്‍ഹിയിലും അമേരിക്കയിലും ചികിത്സക്ക് ശേഷം ഒരാഴ്ച മുമ്പാണ് സൈബര്‍ നൈഫ് റോബോട്ടിക് റേഡിയേഷന് ചികിത്സക്കായി കാര്ത്തികേയന് ബംഗളൂരുവിലെ ആശുപത്രിയിലത്തെിയത്.