Flash News

വയനാടന്‍ കാടുകളില്‍ വിനോദ സഞ്ചാരം തടഞ്ഞു

February 28, 2015 , സ്വന്തം ലേഖകന്‍

Bamboo-Trees-Thumbവയനാട്: വയനാടന്‍ കാടുകളില്‍ ഞായറാഴ്ച മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് നിരോധനം. വയനാട് വന്യജീവി സങ്കേതത്തിലുള്‍പ്പെട്ട തോല്‍പെട്ടി, മുത്തങ്ങ എന്നിവിടങ്ങളിലാണ് നിരോധനം. കാട്ടുതീ തടയുന്നതിന്‍െറ ഭാഗമായാണ് സഞ്ചാരികളെ തടയുന്നത്.

തോല്‍പെട്ടിയിലും മുത്തങ്ങയിലും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ദിവസവും കാടുകാണാന്‍ എത്തുന്നത്. വേനല്‍ കടുത്തതോടെ കാടുകളില്‍ വെള്ളം വറ്റിത്തുടങ്ങിയതിനാല്‍ വന്യജീവികള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലായതിനാലും കാട്ടുതീയുണ്ടായാല്‍ ഉടന്‍ അണയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്‍െറ ഭാഗവുമായാണ് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. വേനല്‍മഴ ലഭിച്ച് കാടുകള്‍ പച്ചപ്പ് വീണ്ടെടുക്കുന്നതോടെ മാത്രമേ സഞ്ചാരികള്‍ക്ക് പ്രവേശം നല്‍കൂ. ഏപ്രില്‍ അവസാനത്തോടെ മാത്രമായിരിക്കും പ്രവേശം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top