വിശ്വാസികളും കമ്യൂണിസ്റ്റുകാരും കൈകോര്‍ക്കണം: ബിനോയ് വിശ്വം

binoy wiswam_5കോട്ടയം: വിശ്വാസികളും കമ്യൂണിസ്റ്റുകാരും കൈകോര്‍ത്ത് മുന്നോട്ടു പോകണമെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ‘ഘര്‍ വാപസിയും ഇന്ത്യന്‍ മതേതരത്വവും’ സെമിനാറില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്‍െറ ഉല്‍പത്തിയടക്കം വിഷയങ്ങളിലെ തര്‍ക്കം നിലനില്‍ക്കെ വിശ്വാസികളും കമ്യൂണിസ്റ്റുകളും തമ്മിലെ സഹകരണത്തിന്‍െറ സാധ്യതക്ക് പ്രസക്തിയേറെയാണ്. ജനങ്ങളുടെ കഷ്ടപ്പാടിന്‍െറയും ദുഃഖങ്ങളുടെയും മര്‍ദനത്തിന്‍െറയും ചൂഷണത്തിന്‍െറയും മുന്നില്‍ കേന്ദ്രീകൃതമായ ദൗത്യനിര്‍വഹണത്തിന് വിശ്വാസികളും കമ്യൂണിസ്റ്റുകളും കൈകോര്‍ത്ത് മുന്നോട്ടുപോകണം. അതിനുവേണ്ടിയുള്ള എല്ലാസാധ്യതകളെയും ഹൃദയംതുറന്ന് സ്വീകരിക്കുന്ന സമീപനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment