Flash News

ഏത് കുറ്റിച്ചൂലും ജയിക്കുന്ന കാലം കഴിഞ്ഞു: എ.കെ. ആന്‍റണി

March 2, 2015 , സ്വന്തം ലേഖകന്‍

a-k-antonyതിരുവനന്തപുരം: രാഷ്ട്രീയക്കാരുടെ നോമിനികളായി ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. തദ്ദേശ തെരഞ്ഞെടുപ്പടക്കം വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ അത്തരക്കാരെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കില്ല. ജനങ്ങള്‍ക്ക് വിശ്വാസമുള്ള സ്ഥാനാര്‍ഥികളെ കണ്ടത്തെിയാല്‍ മാത്രമേ വിജയം നേടാനാകൂവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജഗതി വാര്‍ഡ് കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്‍റണി.

നേതാക്കള്‍ നാമനിര്‍ദേശം ചെയ്യുന്ന സ്ഥാനാര്‍ഥിയെക്കാള്‍ നല്ലതായിരിക്കും ജനപ്രിയരും ജനങ്ങള്‍ക്ക് വിശ്വാസമുള്ളവരും. പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കുന്നതിനൊപ്പം ജനപ്രിയ നേതാക്കളെ നേതൃനിരയില്‍ ഉയര്‍ത്തിക്കൊണ്ടു വരാനും കഴിയണം.

തദ്ദേശസ്ഥാപന തെരഞ്ഞടുപ്പിനെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ സെമിഫൈനലായി കാണണം. ഫൈനലില്‍ പാര്‍ട്ടിക്കും മുന്നണിക്കും നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നേരത്തേ തുടങ്ങണം. സംഘടന സുസജ്ജമാണെങ്കിലും നേതൃത്വം പലവഴിക്ക് പോയാല്‍ പ്രയോജനമില്ല.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം പോലും പേടിക്കുന്നവരാണ് അദ്ദേഹത്തിനെതിരെ വിമര്‍ശവുമായി രംഗത്തു വരുന്നത്. രാഹുല്‍ ഗാന്ധി അവധിയില്‍ പ്രവേശിച്ചത് കൂടുതല്‍ ശക്തി ആര്‍ജിച്ചു മടങ്ങി വരാനാണ്. വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ എത്തിയതോടെ രാജ്യത്തിന്‍െറ ഭാവിയെ കുറിച്ച് ഇന്ത്യക്ക് അകത്തും പുറത്തും ആശങ്കയുണ്ട്. രാജ്യമൂല്യങ്ങളെ സംരക്ഷിക്കുന്ന നയമായിരുന്നു യു.പി.എ സര്‍ക്കാറിന്‍േറത്. ഇന്ന് സ്ഥിതി അതല്ല. ബി.ജെ.പിയെയും അവരുടെ നേതാക്കളെയും ജനങ്ങള്‍ക്ക് ഭയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച ഭരണം നടക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാന സര്‍ക്കാറിന്‍െറ ഭരണനേട്ടങ്ങള്‍ ഫലപ്രദമായി ജനങ്ങളില്‍ എത്തിച്ചാല്‍ കേരളത്തില്‍ ഭരണ തുടര്‍ച്ച ഉണ്ടാക്കാന്‍ സാധിക്കുമെന്നും ആന്‍റണി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top