തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുടെ ഭക്ഷണാവശ്യങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ഇതര ഭക്ഷ്യ വസ്തുക്കളും കഴിയുന്നതും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍നിന്ന് വാങ്ങണമെന്ന് ബാലാവകാശ കമീഷന് ശുപാര്‍ശ ചെയ്തു.
സ്കൂളുകളില്‍ ഉച്ച ഭക്ഷണം പാചകം ചെയ്യുന്നത് ശുചിത്വമുള്ള അടുക്കളയിലാണെന്നും പാചകക്കാര്‍ വൃത്തിയോടും വെടിപ്പോടും കൂടിയാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്നും ഉറപ്പാക്കണം. തയാറാക്കിയ ഭക്ഷണം വിളമ്പുന്നതിന് നേതൃത്വം നല്കുന്ന അധ്യാപകരോ ഉത്തരവാദിത്തപ്പെട്ടവരോ വിളമ്പുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ച് ഗുണമേന്മ ഉറപ്പാക്കിയ ശേഷമേ കുട്ടികള്‍ക്ക് നല്‍കാവൂ എന്നും കമീഷന് ശിപാര്‍ശ ചെയ്തിരുന്നു. ഈ ശിപാര്‍ശകള്‍ ഉടന്‍ നടപ്പില്‍ വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഡി.പി.ഐ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്നാണ് ബാലാവകാശ കമീഷന് ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്. സംഭവത്തില്‍ കമീഷന് സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news